/kalakaumudi/media/media_files/2025/06/02/TM8gABKMimEZ5pey8Rto.png)
ഡൽഹി: കൊച്ചിയിൽ കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കപ്പൽ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇത് എന്താണെന്ന് കപ്പൽ കമ്പനി വിശദീകരിച്ചിട്ടില്ല. അതിനാൽ അപകടകരമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങൾ കപ്പൽ കമ്പനി നൽകണമെന്ന് ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു.
ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ സ്വമേധയാ എടുത്ത കേസിൽ കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ, ഇൻകോയ്‌സ് എന്നിവർക്ക് നോട്ടീസ് അയച്ചു. കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയത്തിന്റെയും മറുപടി തേടിയിട്ടുണ്ട്. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും

/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)