കപ്പലില്‍ നഗ്നയാത്ര നടത്താന്‍ ഒരുക്കമാണോ?

നോര്‍വീജിയന്‍ കപ്പല്‍ കമ്പനിയായ ക്രൂസ് ലൈനിന്റെ നോര്‍വീജിയന്‍ പേള്‍ എന്ന കപ്പലിലാണ് ഈ നഗ്നയാത്ര ഒരുക്കുന്നത്. മയാമിയില്‍ നിന്ന് കരീബിന്‍ ദ്വീപിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് നഗ്നരായി യാത്ര ചെയ്യാം. 2025 ഫെബ്രുവരിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 2005 ഒക്ടോബര്‍ 3-ന് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കപ്പലിന്റെ ആദ്യയാത്ര 2006 ഒക്ടോബര്‍ 15-ന് മേയര്‍ വെര്‍ഫ്റ്റ് ഷിപ്പ്യാര്‍ഡ് കവര്‍ ചെയ്ത ഡോക്കില്‍ നിന്നായിരുന്നു.

author-image
Rajesh T L
New Update
kkk

ship

Listen to this article
0.75x 1x 1.5x
00:00 / 00:00

മയാമി: കൊടും ചൂടില്‍ വെന്തുരുകിക്കൊണ്ടിരിക്കുന്ന സമയമാണ് ഭൂമി. വീട്ടിനുള്ളില്‍ ഫാനും എ.സിയുമൊക്കെ ഉണ്ടെങ്കില്‍പ്പോലും വെന്തുരുകി കഴിയേണ്ട സ്ഥിതിയിലാണ് ഭൂമി ഉള്ളത്. പുറത്തിറങ്ങിയാല്‍ പൊള്ളും. അകത്തുകയറിയാല്‍ അവിഞ്ഞ് മരിക്കും  ഈ സ്ഥിതി വേനല്‍ക്കാലത്ത് ഇനിയൊരിക്കലും മാറാന്‍ പോകുന്നില്ല.

അപ്പോപ്പിന്നെ ഉള്ളകാലം ജീവിക്കാം സമാധാനമായി. അവിടെയാണ് പുതിയ ഒരു ആശയം വന്നിരിക്കുന്നത്.  ഒരു കപ്പല്‍ യാത്ര നടത്തിയാലോ അതും നഗ്നരായി. എന്താണെന്നല്ലേ ഓര്‍ക്കുന്നത് എന്നാല്‍ അങ്ങനേം യാത്ര ചെയ്യാം. വേണമെങ്കില്‍ വസ്ത്രം ധരിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത.

നോര്‍വീജിയന്‍ കപ്പല്‍ കമ്പനിയായ ക്രൂസ് ലൈനിന്റെ നോര്‍വീജിയന്‍ പേള്‍ എന്ന കപ്പലിലാണ് ഈ നഗ്നയാത്ര ഒരുക്കുന്നത്. മയാമിയില്‍ നിന്ന് കരീബിന്‍ ദ്വീപിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് നഗ്നരായി യാത്ര ചെയ്യാം. 2025 ഫെബ്രുവരിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 2005 ഒക്ടോബര്‍ 3-ന് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കപ്പലിന്റെ ആദ്യയാത്ര 2006 ഒക്ടോബര്‍ 15-ന് മേയര്‍ വെര്‍ഫ്റ്റ് ഷിപ്പ്യാര്‍ഡ് കവര്‍ ചെയ്ത ഡോക്കില്‍ നിന്നായിരുന്നു.

ആ യാത്രയില്‍ പ്രതിസന്ധിയുമുണ്ടായിരുന്നു. 2006 നവംബര്‍ 4 ന് ജര്‍മ്മനിയിലെ എമ്മസ് നദിയിലെ വൈദ്യുതി ലൈനിലൂടെ കപ്പല്‍ കടന്നുപോകാനുള്ള ആദ്യ ശ്രമമാണ് ആദ്യം ജര്‍മ്മനിയെയും പിന്നീട് യൂറോപ്പിനെ മുഴുവനും ബാധിച്ച വന്‍ വൈദ്യുതി മുടക്കത്തിന്റെ കാരണവും.

ഫ്ളോറിഡയിലെ മയാമിയില്‍ നിന്ന് 2025 ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന യാത്ര 14ന് കരീബിയന്‍ ദ്വീപുകളില്‍ എത്തും. 2300 പേര്‍ക്ക് ഈ കപ്പലില്‍ സഞ്ചരിക്കാന്‍ സാധിക്കും. 11 രാത്രി ഈ കപ്പലില്‍ കഴിയുന്നതിന് ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷമാണ്. ഏറ്റവും കൂടിയ നിരക്ക് 27 ലക്ഷം രൂപയും.ഇതിനെല്ലാമുപരി സഹയാത്രികരുടെ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അവരുടെ അനുവാദമില്ലാതെ എടുക്കാനും പാടില്ല. പൂളിനും സാന്‍ഡസ് ക്ലബിനും അടുത്ത് നോ ഫോട്ടോ സോണും ഉണ്ട്.

എന്നാല്‍ കപ്പലില്‍ നഗ്നരായി യാത്ര ചെയ്യാമെങ്കിലും കമ്പനി മുന്നോട്ട് വയ്ക്കുന്ന ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. എപ്പോഴും വസ്ത്രമില്ലാതെ കപ്പലില്‍ നില്‍ക്കാനാവില്ല. ബിഗ് ന്യൂഡ് ബോട്ട് 2025 എന്ന യാത്രയില്‍ കപ്പല്‍ കടലിലായിരിക്കുമ്പോള്‍ മാത്രമേ നഗ്നരായി നടക്കാന്‍ സാധിക്കൂ.

കപ്പല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പോ ഏതെങ്കിലും തുറമുഖങ്ങളിലേക്ക് അടുപ്പിക്കുമ്പോഴോ ആരും നഗ്നരായിരിക്കാന്‍ പാടില്ല. ഈ സമയങ്ങളില്‍ നിര്‍ബന്ധമായും വസ്ത്രം ധരിച്ചിരിക്കണം. കപ്പലില്‍ ഡൈനിംഗ് റൂം അടക്കമുള്ള സ്ഥലങ്ങളിലും യാത്രക്കാര്‍ വസ്ത്രം ധരിച്ചിരിക്കണം. തീരത്ത് കപ്പല്‍ നങ്കൂരമിട്ടാല്‍ ബാല്‍ക്കണിയില്‍ പോകുമ്പോഴും വസ്ത്രം ധരിക്കണമെന്നുള്ള നിബന്ധനയും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്തായാലും വാര്‍ത്ത പരന്നതിന് പിന്നാലെ ടിക്കറ്റെടുക്കാനുള്ളവരുടെ കൂട്ടയോട്ടമാണ് നടക്കുന്നതെന്നാണ് പറയുന്നത്.

mayami ship