/kalakaumudi/media/media_files/2025/09/29/mishigon-2025-09-29-09-49-47.jpg)
ഡെട്രോയിറ്റ് : മിഷിഗണിലെ മോമന്‍ പള്ളിയില്‍ വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.
ഡെട്രോയിറ്റില്‍ നിന്ന് ഏകദേശം 50 മൈല്‍ (ഏകദേശം 80 കിലോമീറ്റര്‍) വടക്കുള്ള ഗ്രാന്‍ഡ് ബ്ലാങ്കിലെ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സിലാണ് ഞായറാഴ്ച വെടിവയ്പ്പുണ്ടായത്. വെടിവച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. ബര്‍ട്ടണ്‍ സ്വദേശിയായ നാല്‍പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
പള്ളിയിലേക്ക് വാഹനം ഓടിച്ചെത്തിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ പള്ളിക്ക് തീയിടുകയായിരുന്നു. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ട്രംപ് അക്രമത്തെ അപലപിച്ചു. മിഷിഗണിലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള ചര്‍ച്ച് ഓഫ് ജീസസ് ്രൈകസ്റ്റ് ഓഫ് ലാറ്റര്‍ഡേ സെയിന്റ്സില്‍ നടന്ന ഭീകരമായ വെടിവെപ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചെന്നും, എഫ്ബിഐ ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുകയും സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. പ്രതി മരിച്ചുവെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും, അമേരിക്കയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ മറ്റൊരു ആക്രമണമായി തോന്നുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു.
മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ ഗ്രാന്‍ഡ് ബ്ലാങ്ക് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ആരാധനാലയങ്ങളില്‍ നടക്കുന്ന അക്രമം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ഓഫ് ജീസസ് ്രൈകസ്റ്റ് ലാറ്റര്‍ഡേ സെയിന്റ്സിനെ ചേര്‍ത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
