/kalakaumudi/media/media_files/2025/07/29/newyork-gunshot-2025-07-29-11-13-24.jpeg)
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ഉണ്ടായ വെടിവെയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു.345 പാര്‍ക്ക് അവന്യുവിലെ കെട്ടിടത്തിലാണു തിങ്കളാഴ്ച യുഎസ് പ്രാദേശിക സമയം വൈകിട്ട് ആറരയോടെ വെടിവയ്പ്പുണ്ടായത്.വെടിയേറ്റവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വെടിവയ്പ്പിനു ശേഷം അക്രമി ജീവനൊടുക്കി.അക്രമി 27 കാരനായ ലാസ് വേഗസ് സ്വദേശി ഷെയ്ന്‍ ഡെവോണ്‍ ടമൂറയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍, നാഷണല്‍ ഫുട്‌ബോള്‍ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്.44 നിലകളുള്ള കെട്ടിടത്തിന്റെ 33-ആം നിലയിലാണ് വെടിവെപ്പ് നടന്നത്.ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണു ലഭിക്കുന്ന വിവരം.