ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തില്‍; ആദ്യസന്ദേശമെത്തി

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പൗരനാണ്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍.

author-image
Biju
New Update
PRANAFSD

ഫ്‌ളോറിഡ: 144 കോടി ഇന്ത്യാക്കാരുടെയും ലോകം മുഴുവനുമുള്ള ജനതയുടെയും കാത്തിരിപ്പിന് വിരാമമിട്ട് ചരിത്ര നിമിഷം കുറിച്ച് ഇന്ത്യ. ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചതോടെ ഇന്ത്യയ്ക്ക് അത് ചരിത്ര നിമിഷമായിരുന്നു. 

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പൗരനാണ്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍. 

ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഡോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കിയത് ഇന്ത്യന്‍ സമയം നാലരയോടെയായിരുന്നു. ഡോക്കിങ്ങിന്റെ സോഫ്റ്റ് ക്യാപ്ചര്‍ പൂര്‍ത്തിയായശേഷം നിലയവും ഡ്രാഗണ്‍ പേടകവും തമ്മില്‍ കൂടിച്ചേര്‍ന്നു. 

ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ഇരു പേടകങ്ങളിലെയും മര്‍ദവും മറ്റും ഏകീകരിക്കുന്ന ഹാര്‍ഡ് ക്യാപ്ചര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇന്ത്യന്‍ സമയം 6 മണിക്ക് യാത്രികര്‍ ഡ്രാഗണ്‍ പേടകത്തില്‍നിന്ന് നിലയത്തിലേക്കു പ്രവേശിച്ചു. ബഹിരാകാശ നിലയത്തിലുള്ളവര്‍ ഇവരെ സ്വീകരിച്ചു.

 

Shubhanshu Shukla