അയർലൻഡിലെ പുതിയ  പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത് സൈമൺ ഹാരിസ്

ഫിനഗേൽ പാർട്ടിയിലെ മുൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിയായിരുന്നു സൈമൺ.  അയർലണ്ടിൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 37കാരനായ ഹാരിസ്.

author-image
Rajesh T L
New Update
harris

അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസ്

Listen to this article
0.75x1x1.5x
00:00/ 00:00

ഡബ്ലിൻ: അയർലൻഡിൻറെ പുതിയ പ്രധാനമന്ത്രിയായി സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേൽ പാർട്ടിയിലെ മുൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിയായിരുന്നു സൈമൺ.  അയർലണ്ടിൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 37കാരനായ ഹാരിസ്. ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ കഴിഞ്ഞ മാസം രാജിവച്ചതിനെത്തുടർന്നാണ് ഹാരിസിന് അവസരം ലഭിച്ചത് . അയലൻഡ് പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷം പോലും സമയമില്ല  എന്നതിനാൽ കടുത്ത വെല്ലുവിളികളാവും ഹാരിസിനെ കാത്തിരിക്കുന്നത്. 

ഇടതുപക്ഷ സിൻഫീൻ പാർട്ടി അധികാരത്തിലെത്തുന്നതു തടയാൻ  ഒരു വർഷം മികച്ച ഭരണം സൈമൺ നടത്തിയേ മതിയാവൂ എന്നാണ് വിലയിരുത്തലുകൾ. അയർലണ്ടിലെ രൂക്ഷമായ ഭവന പ്രതിസന്ധിക്കു പരിഹാരം കാണണം എന്നതാണ് പ്രധാന വെല്ലുവിളി . 24 വയസ്സിൽ പാർലമെന്റ് അംഗവും 30 തികയും മുൻപേ മന്ത്രിയുമായ ഹാരിസ് ഭരണത്തിൽ പുതിയ കാഴ്ചപ്പാടും ഉണർവും വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 26% വോട്ടുമായി സിൻഫീൻ പാർട്ടിയാണ് മുന്നിലെത്തിയിരുന്നു.  21% വോട്ട് നേടിയ ഫിനഗേൽ പാർട്ടി ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

ireland prime minister simon harris