ലോകത്തിലെ ഏറ്റവും മികച്ച സമുദ്ര നഗരമായി സിങ്കപ്പുര്‍; പട്ടികയില്‍ അബുദാബിയും

സിങ്കപ്പുരിന് പിന്നാലെ റോട്ടര്‍ഡാം, ലണ്ടന്‍, ഷാങ്ഹായ്, ഓസ്ലോ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. 

author-image
Vishnupriya
New Update
singapore

സിങ്കപ്പുര്‍

Listen to this article
0.75x1x1.5x
00:00/ 00:00

ലോകത്തിലെ മികച്ച സമുദ്ര നഗരമായി സിങ്കപ്പുര്‍. ലോകത്തെ സമുദ്രനഗരങ്ങള്‍ വിലയിരുത്തുന്നതില്‍ വൈദഗ്ധ്യമുള്ള കമ്പനികളായ ഡി.എന്‍.വി.യും മെനോന്‍ എക്കണോമിക്സും അടുത്തിടെ സിങ്കപ്പുരില്‍ പുറത്തിറക്കിയ അന്താരാഷ്ട്ര റിപ്പോര്‍ട്ടിലാണ് (ലീഡിങ് മാരിടൈം സിറ്റി റിപ്പോര്‍ട്ട്) ഇക്കാര്യം വെളിപ്പെടുത്തിയത്. സിങ്കപ്പുരിന് പിന്നാലെ റോട്ടര്‍ഡാം, ലണ്ടന്‍, ഷാങ്ഹായ്, ഓസ്ലോ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. 

ഷിപ്പിങ്, സമുദ്ര സംബന്ധിയായ ധനവിനിയോഗം, സാങ്കേതികവിദ്യ, തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

അതേസമയം, ഈ വര്‍ഷത്തെ മികച്ച സമുദ്ര നഗരങ്ങളുടെ പട്ടികയില്‍ അബുദാബിയും ഇടംനേടിയിട്ടുണ്ട് . ലോകമെമ്പാടുമുള്ള മികച്ച 25 സമുദ്ര നഗരങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2022- നെ അപേക്ഷിച്ച്  ഇത്തവണ റാങ്കിങ്ങില്‍ അബുദാബി മുന്നേറിയിട്ടുണ്ട്. എന്നാൽ, ഈ വര്‍ഷത്തെ മികച്ച സമുദ്രനഗരങ്ങളുടെ പട്ടികയില്‍ അറബ് മേഖലയില്‍ ദുബായ് ഒന്നാം സ്ഥാനത്തുണ്ട്.

ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആഗോളതലത്തില്‍ 11-ാം സ്ഥാനത്തുമാണ് ദുബായ്.  2022- ലെ മുന്‍ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് ദുബായിക്ക് ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

singapore marine city