ശിവഗിരി മഠത്തിന്റെ ലോകമത പാർലമെന്റിന് ഇന്ന് റഷ്യയിൽ തുടക്കമാവും

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ആലുവ സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി റഷ്യയിൽ ലോകമത പാർലമെന്റ് സമ്മേളനം ഇന്ന് നടക്കും. റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ മുഖ്യാതിഥിയാകും.

author-image
Devina
New Update
sivaa

മോസ്‌കോ: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ആലുവ സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി റഷ്യയിൽ ലോകമത പാർലമെന്റ് സമ്മേളനം ഇന്ന് നടക്കും.

 മോസ്‌കോ കുസിനെൻ സ്ട്രീറ്റിലെ കൺസേർട്ട് ഹാളിൽ നടക്കുന്ന സമ്മേളനം റഷ്യൻ പാർലമെന്റ് അംഗം ആഞ്ചേല എഗോറെവ്‌ന ഗ്‌ളാക്‌കോവ ഉദ്ഘാടനം ചെയ്യും.

 ലോകമത പാർലമെന്റ് റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അധ്യക്ഷനാകും. റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ മുഖ്യാതിഥിയാകും.

മോസ്‌കോയിലെ എംബസി ഒഫ് ഇന്ത്യ ജെഎൻസിസി മോസ്‌കോ, ഓൾ മോസ്‌കോ മലയാളി അസോസിയേഷൻ ഇസ്‌കോൺ തുടങ്ങിയവയുടെയും റഷ്യയിലെ ഒട്ടേറെ സംഘടനകളുടെയും ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്.