അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 പേര്‍ക്ക് ദാരുണാന്ത്യം

അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. നൂറിലധികം പേരെ കാണാതായതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

author-image
Biju
New Update
boat

ജനീവ: അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി 49 പേര്‍ക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മോറിത്താനിയന്‍ തീരത്താണ് അപകടം നടന്നത്. അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. നൂറിലധികം പേരെ കാണാതായതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഗാംബിയ, സെനഗാള്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 160ലധികം അഭയാര്‍ഥികളുമായി ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പെട്ടത്. 17 പേരെ മാത്രമാണ് ഇതിനകം രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. മോറിത്താനിയന്‍ തീരത്തുനിന്ന് 85 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടമുണ്ടായത്. ശേഷിയിലധികം ആളുകളെ കുത്തിനിറച്ചതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

boat accident