സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്ക് നേരെ വെടിവെപ്പ്

ഹാന്‍ഡ്‌ലോവ എന്ന സ്ഥലത്ത് വച്ചാണ് ഫിക്കോയ്ക്ക് വെടിയേറ്റത്.നിരവധി തവണ വെടിയേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

author-image
Sruthi
New Update
slovakia prime minister

Slovakia's prime minister injured in shooting

Listen to this article
0.75x1x1.5x
00:00/ 00:00

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്. ബുധനാഴ്ച മന്ത്രിസഭാ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഫിക്കോയ്ക്ക് വെടിയേറ്റത്.തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്‍ഡ്‌ലോവ എന്ന സ്ഥലത്ത് വച്ചാണ് ഫിക്കോയ്ക്ക് വെടിയേറ്റത്.നിരവധി തവണ വെടിയേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ പരുക്കേറ്റ ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രധാനമന്ത്രിയെ ഉന്നമിട്ട് അക്രമി നാലു തവണ വെടിയുതിര്‍ത്തു.

Slovakia