സൗരക്കാറ്റ്; കാരണം കണ്ട് ഞെട്ടി ശാസ്ത്രലോകം

അടുത്തടുത്ത രണ്ട് ദിവസങ്ങളാലായിരുന്നു ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ ഈ സ്‌ഫോടനങ്ങള്‍ നടന്നത്. നാസ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഭൂമിയില്‍ ആഞ്ഞടിച്ച സൗരക്കാറ്റ് താരമത്യേന ശക്തി കൂടിയത് ആയിരുന്നു. ഇതിന് പിന്നാലെ ശക്തമായ സ്‌ഫോടനങ്ങളും സൂര്യല്‍ ഉണ്ടായിട്ടുണ്ട്.

author-image
Rajesh T L
New Update
sss

wind

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിംഗ്ടണ്‍: സൗരക്കാറ്റ് ഭൂമിയില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നത് മനുഷ്യ ജീവിതത്തിന്റെ താളം തെറ്റിച്ച് കടന്നുപോകുകയായിരുന്നു. അത് അവരുടെ ആശയവിനിമയ സംവിധാനത്തെയും പരസ്പരബന്ധത്തെയും കുറച്ച് നേരത്തേക്കെങ്കിലും ഇല്ലാതാക്കുന്നതാണ് പതിവ്. എന്നാല്‍ ഇക്കുറി ഉണ്ടായ സൗരക്കാറ്റ് പ്രതിഭാസം ഏറെക്കുറേ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് ശാസ്ത്രലോകം അതിനെ വിശേഷിപ്പിച്ചത്.

വളരെ കഷ്ടപ്പെട്ടാണെങ്കിലും അതിനുള്ള കാരണം കണ്ടെത്തിയിരിക്കുയാണ് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ ഇത്രശക്തിയോടെ സൗരക്കാറ്റ് വീശിയടിക്കുന്നതിന് മുന്നോടിയായി സൂര്യനില്‍ ഉണ്ടായത് രണ്ട് പൊട്ടിത്തെറികളാണെന്നുള്ള കണ്ടെത്തലുകള്‍ പുറത്തുവരികയാണ്. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സൂര്യനിലുണ്ടായ രണ്ട് പൊട്ടിത്തെറികളും അതിശക്തമായിരുന്നുവെന്നാണ് നാസ വ്യക്തമാക്കുന്നത്.

അടുത്തടുത്ത രണ്ട് ദിവസങ്ങളാലായിരുന്നു ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ ഈ സ്‌ഫോടനങ്ങള്‍ നടന്നത്. നാസ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഭൂമിയില്‍ ആഞ്ഞടിച്ച സൗരക്കാറ്റ് താരമത്യേന ശക്തി കൂടിയത് ആയിരുന്നു. ഇതിന് പിന്നാലെ ശക്തമായ സ്‌ഫോടനങ്ങളും സൂര്യല്‍ ഉണ്ടായിട്ടുണ്ട്.

സോളാര്‍ സ്‌ഫോടനത്തിന് ശേഷം കാന്തിക ക്ഷേത്രത്തില്‍ നിന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളുന്ന സോളാര്‍ പ്ലാസ്മയുടെ മേഘങ്ങളാണ് പിന്നീട് ശക്തി പ്രാപിച്ച് കൊടുങ്കാറ്റായി മാറുന്നത്. സൗരക്കാറ്റ് വിശുമ്പോള്‍ ആശയ വിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാകും. കഴിഞ്ഞ ദിവസം സൗരക്കാറ്റ് വീശിയടിച്ചപ്പോള്‍ പലഭാഗങ്ങളിലും മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും സമാനമായ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം സൗകരക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ സൗരജ്വാല പ്രത്യക്ഷമായിരുന്നു. ലഡാക്കിലായിരുന്നു ഇത്. ലഡാക്കിന് പുറമേ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സൗരജ്വാല പ്രകടമായിരുന്നു.

 

saolarwind