മരിച്ചവരുടെ സൂപ്പ്: ആഫ്രിക്കൻ ഗോത്രങ്ങളുടെ ഭീകരമായ ആചാരങ്ങൾ

മരിച്ചവരുടെ സൂപ്പ് കുടിക്കാൻ പ്രേരിപ്പിക്കുന്നവരെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഒരേ സമുദായത്തിലെ അംഗങ്ങളെ ഭക്ഷിക്കാനുള്ള എൻഡോകനിബലിസത്തെക്കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത് .വിചിത്രമായ ചില മനുഷ്യർ ഇപ്പോഴും ഈ കാലഘട്ടത്തിൽ ജീവിക്കുന്നുണ്ട്.

author-image
Rajesh T L
New Update
africa

ബ്രസീലിയ:മരിച്ചവരുടെ സൂപ്പ് കുടിക്കാൻ പ്രേരിപ്പിക്കുന്നവരെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഒരേ സമുദായത്തിലെ അംഗങ്ങളെ ഭക്ഷിക്കാനുള്ള എൻഡോകനിബലിസത്തെക്കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്.വിചിത്രമായ ചില മനുഷ്യർ ഇപ്പോഴും ഈ കാലഘട്ടത്തിൽ ജീവിക്കുന്നുണ്ട്.ആഫ്രിക്കയിലാണ് സംഭവം.ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാർ പരിഷ്കൃത ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടില്ലാത്തവരും അവരുടെ നൂറുകണക്കിന് വർഷത്തെ പാരമ്പര്യവും സംസ്കാരവും ഇന്നും വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കുന്നവരാണ് .

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ സ്വന്തം നിയമങ്ങളാൽ ബന്ധിക്കപ്പെട്ടവർ എന്ന് പറയാം. അവരുടെ വിവാഹ രീതികളൊക്കെ വളരെ വ്യത്യസ്തമാണ്.നമീബിയ പോലുള്ള രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്കായി അവർ സ്വന്തം ഭാര്യമാരെ സല്ക്കരിക്കും. എത്യോപ്യയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ,വലിയ വയറുള്ള ഒരാൾ തൻ്റെ മകന് ഒരു പെൺകുട്ടിയെ നൽകുന്നു."ഗാൽ" എന്ന ഉത്സവത്തിൽ അവർ പശുവിൻ്റെ രക്തം കുടിക്കുകയും ഇതിനായി ഓരോ പശുവിൽ നിന്നും ഒരു ചെറിയ ദ്വാരം ഉണ്ടാക്കി രക്തം എടുക്കുകയും ചെയ്യും.ഈ ദ്വാരം കളിമണ്ണ് കൊണ്ട് അടച്ചിരിക്കുന്നതാണ്. മലാവി മേഖലയിൽ താമസിക്കുന്ന തദ്ദേശവാസികൾ മനുഷ്യ ശവങ്ങൾ കത്തിച്ച് ഭക്ഷിക്കുകയും,പിന്നെ മൃതദേഹത്തിന് ചുറ്റും ഇരുന്ന് പാട്ടും കരച്ചിലുമൊക്കെ ഇവരുടെ  ആചാരങ്ങളിൽ  ഉൾപ്പെടുന്നു

ചുട്ട ശവത്തിന്റെ അരികിലിരുന്ന് കരഞ്ഞുകൊണ്ട് അവർ ഭക്ഷണം കഴിക്കും. ബ്രസീലിലെയും വെനസ്വേലയിലെയും യനോമാമി ഗോത്രങ്ങളും മരിച്ചവരെ ഭക്ഷിക്കുന്നു.ഈ ആചാരത്തെ ശാസ്ത്രീയമായി എൻഡോകനിബാലിസം എന്നാണ് വിളിക്കുന്നത്.അതായത് ഒരേ വർഗ്ഗത്തിൽപ്പെട്ടവരെ ഭക്ഷിക്കുന്നതിനെ നരഭോജനം എന്ന് വിളിക്കുന്നു.ഒരാളുടെ ആത്മാവ് മരണശേഷം സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ്റെ ശരീരം ദഹിപ്പിക്കുകയും മരിച്ചയാളുടെ ബന്ധുക്കൾ അത് ഭക്ഷിക്കുകയും വേണം. ആരെങ്കിലും മരിക്കുമ്പോൾ, അവരുടെ ബന്ധുക്കൾ ഒരുമിച്ചുകൂടി കരഞ്ഞും പാട്ടുപാടിയും അവരുടെ സങ്കടം പ്രകടിപ്പിക്കുന്നു. അതിനുശേഷം, മരിച്ചവരുടെ മുഖത്ത് ചെറുതായി മണ്ണ് പുരട്ടുകയും മൃതദേഹം ദഹിപ്പിക്കുകയും ചെയ്യുന്നു.

അടുത്തതായി,അവർ ദഹിപ്പിച്ച മൃതദേഹങ്ങളുടെ ചാരവും അസ്ഥിയും വാഴപ്പഴത്തോടൊപ്പം കലക്കി  പായസമായി പാചകം ചെയ്തിരുന്നു. ഈ സൂപ്പ് ഉണ്ടാക്കി കുടിച്ചാൽ, തങ്ങളുടെ  പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോകില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്, അവർ നമ്മോടൊപ്പം എന്നും  നിൽക്കുമെന്ന് കരുതപ്പെടുന്നു. 

spirituality triber africa rituals