21 സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകളുടെ  വിക്ഷേപണം വിജയകരം

ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഈസ്റ്റേണ്‍ സമയം ഇന്നലെ പുലര്‍ച്ചെ 12.24നാണ് 21 സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകള്‍ സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്.

author-image
Athira Kalarikkal
New Update
starlink l

SpaceX Falcon 9 rocket lifted off from the pad at Launch Complex 39A at NASA’s Kennedy Space Center

ഫ്‌ലോറിഡ: ഫാല്‍ക്കണ്‍ 9 ലോഞ്ച് വെഹിക്കിള്‍ 21 സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകളുടെ വിക്ഷേപണം വിജയിപ്പിച്ച് സ്‌പേസ്. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഈസ്റ്റേണ്‍ സമയം ഇന്നലെ പുലര്‍ച്ചെ 12.24നാണ് 21 സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകള്‍ സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. ലിഫ്‌റ്റോഫിന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഫാല്‍ക്കണ്‍ 9ന്റെ ആദ്യ ഭാഗം അറ്റ്ലാന്റിക് സമുദ്രത്തിലെ താല്‍ക്കാലിക തറയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഈ പ്രത്യേക ബൂസ്റ്ററിന്റെ മാത്രം എട്ടാം വിക്ഷേപണവും ലാന്‍ഡിംഗുമാണിത്. 

ഇതില്‍ നാല് ദൗത്യങ്ങളും സ്റ്റാര്‍ലിങ്ക് ബഹിരാകാശ മിഷനുകളായിരുന്നു. റോക്കറ്റിന്റെ മുകള്‍ ഭാഗം ലിഫ്‌റ്റോഫിന് 62 മിനിറ്റിന് ശേഷം വിജയകരമായി 21 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിച്ചു. 2025ലെ സ്‌പേസ് എക്സിന്റെ പത്താം വിക്ഷേപണമാണ് ഇന്ന് നടന്നത്. സ്റ്റാര്‍ഷിപ്പ് സൂപ്പര്‍-ഹെവി മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പരാജയത്തിന് ശേഷമുള്ള ആദ്യ വിക്ഷേപണമാണിത്. സ്റ്റാര്‍ഷിപ്പിന്റെ പരാജയത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്‌പേസ് എക്സിന്റെ ആദ്യ പരീക്ഷണം. 

ടെക്സസില്‍ ജനുവരി 16ന് നടന്ന സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണം സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല. സ്റ്റാര്‍ഷിപ്പിന്റെ പടുകൂറ്റന്‍ ബൂസ്റ്റര്‍ ഭാഗം വായുവില്‍ വച്ച് മെക്കാസില്ല യന്ത്രക്കൈ വീണ്ടും ഒരിക്കല്‍ക്കൂടി വിജയകരമായി പിടികൂടിയെങ്കിലും റോക്കറ്റിന്റെ ഏറ്റവും മുകള്‍ ഭാഗം (ഷിപ്പ്) അന്തരീക്ഷത്തില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് ശേഷം കൂടുതല്‍ കരുതല്‍ കെടുത്താണ് വിക്ഷേപണം നടത്തിയത്.

satellite spacex