ഇസ്രായേൽ യോഗ്യത നേടിയാൽ സ്പെയിൻ ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ട്

അടുത്തവർഷം ജൂണിലാണ് കാനഡ ,അമേരിക്ക ,മെക്സിക്കോ എന്നിവർ വേദിയാവുന്ന ലോകകപ്പ് അരങ്ങേറുന്നത് .നിലവിൽ ആദ്യ രണ്ട്‌ യോഗ്യത റൗണ്ട് മത്സരങ്ങളും വിജയിച്ച സ്പെയിൻ ടുർണമെന്റിലെ കിരീട ഫേവറേറ്റുകൾ കൂടിയാണ് .

author-image
Devina
New Update
spain


മാഡ്രിഡ് :2026 ഫുട്‌ബോൾ ലോകകപ്പിന് ഇസ്രായേൽ യോഗ്യത നേടിയാൽ സ്പെയിനിനെ ലോകകപ്പിന് അയക്കണോ എന്ന് ആലോചിക്കുമെന്ന് സ്പാനിഷ് ഭരണകൂടം .

അടുത്തവർഷം ജൂണിലാണ് കാനഡ ,അമേരിക്ക ,മെക്സിക്കോ എന്നിവർ വേദിയാവുന്ന ലോകകപ്പ് അരങ്ങേറുന്നത് .

നിലവിൽ ആദ്യ രണ്ട്‌ യോഗ്യത റൗണ്ട് മത്സരങ്ങളും വിജയിച്ച സ്പെയിൻ ടുർണമെന്റിലെ കിരീട ഫേവറേറ്റുകൾ കൂടിയാണ് .നോർവെയും ഇറ്റലിയുമുള്ള ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇസ്രായേൽ .ഗ്രൂപ്പ് നേതാക്കൾക്ക് മാത്രമാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാവുക

.രണ്ടാം സ്ഥാനക്കാർക്ക് പ്ലേയ് ഓഫിലൂടെയും യോഗ്യത നേടാൻ അവസരമുണ്ട് .റഷ്യയെ വിലക്കിയപോലെ ഇസ്രയേലിനെയും കായിക മത്സരങ്ങളിൽനിന്നു വിലക്കണമെന്നാവശ്യപ്പെട്ടു സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് നേരത്തെ രംഗത്തു വന്നിരുന്നു 

.ഇതിനു പിന്നാലെയാണ് ടീമിനെ ലോകകപ്പിൽ പങ്കെടുപ്പിക്കുന്നതിൽ വീണ്ടും ആലോചിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് .