ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് ഇന്ത്യയിലേക്ക് ക്ഷണം; പ്രധാനമന്ത്രിയയുടെ കത്ത് കൈമാറി സ്പീക്കര്‍

ധാക്കയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ബിര്‍ളയാണ് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സന്നിഹിതനായത

author-image
Biju
New Update
birla rehman

ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള . സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിര്‍ള ഇന്ന് രാവിലെ ധാക്കയിലെത്തിയ വേളയിലാണ് ക്ഷണം നല്‍കിയത്. ധാക്കയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ബിര്‍ളയാണ് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സന്നിഹിതനായത്.

''ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായുള്ള ഒരു കൂടിക്കാഴ്ച ഞാന്‍ ഇപ്പോള്‍ അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സ്വകാര്യ കത്ത് ഞാന്‍ കൈമാറി, അതില്‍ അദ്ദേഹം പ്രധാനമന്ത്രി റഹ്മാന് ആശംസകള്‍ അറിയിക്കുകയും എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ എന്റെ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുകയും രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള നിലനില്‍ക്കുന്ന പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.'' -കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ബിര്‍ള എഴുതി.

ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങളില്‍ ഇന്ത്യ പൂര്‍ണ്ണമായി പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ബിര്‍ള നേരത്തെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം തന്നെ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ റിയാസ് ഹമീദുള്ള എക്സ് പോസ്റ്റില്‍ ബിര്‍ളയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എക്‌സില്‍ കുറിപ്പ് പങ്കുവച്ചു. ''സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രി താരിഖ് റഹ്മാനെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി റഹ്മാന്‍ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകള്‍ സ്വീകരിച്ചു.''  ഹമീദുള്ള പോസ്റ്റില്‍ കുറിച്ചു.

ഇതിനു പുറമെ ഇരു രാജ്യങ്ങളും ഒരുമിച്ച്പ്ര വര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'ബഹുമാനപ്പെട്ട സ്പീക്കര്‍ ഇന്ത്യയുടെ ആശംസകള്‍ അറിയിക്കുകയും ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ക്ഷേമത്തിനും ജനകേന്ദ്രീകൃത പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു,''  റിയാസ് ഹമീദുള്ള പറഞ്ഞു.