ബാഗ്ദാദ്: ഇറാഖിൽ ശൈശവ വിവാഹ നിയമം പാസായി.പുതിയ നിയമം പ്രകാരം 9 വയസ്സുള്ള കുട്ടികളെ പോലും വിവാഹം കഴിപ്പിക്കാം.1959 മുതൽ ഇറാഖിൽ ശൈശവ വിവാഹം നിയമപരമാണ്. ബുധനാഴ്ചയാണ് ഇറാഖ് പാർലമെന്റിൽ നിയമം പാസാക്കിയത്.ഷിയ മുസ്ലീങ്ങൾക്കാണ് 9 വയസ്സ് പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള നിയമം.സുന്നി മുസ്ലീം വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 15 ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത് .
നീതി മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ദൈനംദിന ജീവിതം സംഘടിപ്പിക്കുന്നതിനും സ്വീകരിച്ച ഒരു പ്രധാന നടപടിയാണിതെന്ന് പാർലമെന്റിൽ നിയമം പാസായപ്പോൾ,സ്പീക്കർ മഹ്മൂദ് അൽ-മഷ്ഹദാനി വ്യക്തമാക്കി.2023-ൽ മാത്രം ഇറാഖിലെ ഏകദേശം 28% പ്രായപൂർത്തിയാകാത്ത കുട്ടികളും വിവാഹത്തിന് നിർബന്ധിതരായി എന്ന് യുഎൻ സൂചിപ്പിക്കുന്നു.രാജ്യത്ത് വളരെക്കാലമായി ശൈശവ വിവാഹം വലിയൊരു പ്രശ്നമായി നിലനിൽക്കുകയാണ്.കുട്ടികൾക്കെതിരായ അതിക്രമമായാണ് ശൈശവ വിവാഹത്തെ കണക്കാക്കപ്പെടുന്നത്.ഇതിനെതിരെ നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മതപരമായ രാജ്യങ്ങളിലും,ദാരിദ്ര്യമുള്ള രാജ്യങ്ങളിലും,യാഥാസ്ഥിതിക ആചാരങ്ങളുള്ള രാജ്യങ്ങളിലും ഇത് ഇപ്പോഴും ആചരിക്കപ്പെടുന്നു.