സൗജന്യ വിസ സേവനം തുടര്‍ന്ന്  ശ്രീലങ്ക

ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്‍ഡൊ നീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാ രികള്‍ക്ക് നല്‍കിവരുന്ന സൗജന്യ വിസ സേവനം തുടരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

author-image
Athira Kalarikkal
Updated On
New Update
Srilanka

Srilanka continues free visa services for India

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി :  ശ്രീലങ്കന്‍ സൗജന്യ വിസ നിര്‍ത്തലാക്കുമെന്ന വാര്‍ത്ത ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സന്തോഷ വാര്‍ത്തയുമായി എത്തിയിരി്ക്കുകയാണ്. ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്‍ഡൊ നീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാ രികള്‍ക്ക് നല്‍കിവരുന്ന സൗജന്യ വിസ സേവനം തുടരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

ശ്രീ ലങ്കയില്‍ ചെന്ന ശേഷം നല്‍കുന്ന വിസ കളുടെ നിരക്ക് കൂട്ടിയത് വിവാദമായ സാ ഹചര്യത്തിലാണ് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമ വിക്രമസിങ്കെയുടെ ഇടപെടല്‍. പക്ഷേ, വിസ സൗജന്യമില്ലാത്ത രാജ്യത്തെ പൗരന്മാരായ വിനോദസഞ്ചാരികളില്‍ നിന്ന് 30 ദിവസത്തെ വിസയ്ക്ക് 50 ഡോളര്‍ ഈടാക്കകയും ചെയ്യും. 

ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആണ് 2023ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി 2024 മാര്‍ച്ച് 31 വരെയായിരുന്നു. ഈ കാലാവധിയിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 2023- ല്‍ 14.8 ലക്ഷം വിദേശ വിനോദസഞ്ചാ രികളാണ് ശ്രീലങ്കയിലെത്തിയത്. ഇതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നാണ്.

സഞ്ചാരികളുടെ എണ്ണം കൂടിയപ്പോള്‍ തന്നെ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ശ്രീലങ്കയിലെ കൊ ളംബോയിലുള്ള ബണ്ഡാരനായകെ അന്താ രാഷ്ട്ര വിമാനത്താവളം, കൊളംബോയിലെ തന്നെ റത്മലാന വിമാനത്താവളം, തുറമുഖ നഗരമായ ഹമ്പന്‍തോട്ടയിലെ മട്ടാല രജ പക്സ വിമാനത്താവളം എന്നിവ അദാനി ഗ്രൂപ്പിനു കൈമാറാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

 

 

india srilanka Visa Service