34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്തു. ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്ന് ട്രോളറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജനുവരി 25, 26 തീയതികളിലാണ് ഇവരെ അറസ്റ്റുചെയ്തത്.

author-image
Prana
New Update
fishing boat

 രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അനധികൃത മത്സ്യബന്ധനം നടത്തിയ 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്തു. ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്ന് ട്രോളറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജനുവരി 25, 26 തീയതികളിലാണ് ഇവരെ അറസ്റ്റുചെയ്തത്.
അനധികൃത മീന്‍പിടിത്തം തടയുന്നതിനായി ശ്രീലങ്കന്‍ ജലപാതകളില്‍ നാവികസേനയുടെ പതിവ് പട്രോളിംഗിനിടെ വടക്കുകിഴക്കന്‍ മാന്നാര്‍ ജില്ലയുടെ തീരത്തു നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. പിടികൂടിയ മത്സ്യത്തൊഴിലാളികളെ തുടര്‍ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.രാമനാഥപുരം ഫിഷറീസ് വകുപ്പ് അറിയിച്ചതനുസരിച്ച്, ഐഎംബിഎല്‍ (ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈന്‍) ലംഘിച്ചതിന് രാമേശ്വരത്തെ സച്ചിന്‍, ഡെനിയില്‍, തങ്കച്ചിമഠം സ്വദേശി റൂബില്‍ഡന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ബോട്ടുകളാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. മത്സ്യത്തൊഴിലാളി സംഘടനകള്‍ തുടര്‍ച്ചയായ അറസ്റ്റുകളെ അപലപിക്കുകയും വന്‍തോതില്‍ പിഴ ചുമത്താതെ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. 

sri lanka