ശ്രീലങ്കന്‍ ക്രിക്കറ്റ് താരം വെടിയേറ്റ് കൊല്ലപ്പെട്ടു

ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

author-image
Prana
New Update
gun
Listen to this article
0.75x1x1.5x
00:00/ 00:00

ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. താരം ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം വീട്ടിലായിരുക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായായിരുന്നു ധമ്മിക നിരോഷണ. അണ്ടര്‍ 19 ടീമിനെ നയിക്കുമ്പോള്‍ ഫര്‍വേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ എന്നിവര്‍ക്കൊപ്പമാണ് താരം കളിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റില്‍ ഏറെ പ്രതീക്ഷയായിരുന്ന താരം പക്ഷേ 20-ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അത്ഭുതപ്പെടുത്തി.2001നും 2004നും ഇടയില്‍ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിരുന്നു. ഇക്കാലയളവില്‍ താരം 300ലധികം റണ്‍സും 19 വിക്കറ്റുകളും നേടി. 2004ലാണ് ഒടുവിലായി താരം ക്രിക്കറ്റ് കളിച്ചത്.

sri lankan cricket team gun shot death