രാജ്യത്തിന്റെ അതിർത്തികടന്നു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 22 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി. ഇവർ ഉപയോഗിച്ചിരുന്ന മൂന്നു യാനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പിടികൂടിയവരെ കങ്കേശൻതുറയിലെത്തിച്ചതായി നാവികസേനാ വക്താവ് ക്യാപ്റ്റൻ ഗ്യാൻ വിക്രമസൂര്യ പറഞ്ഞു. ഈ വർഷം ഇതുവരെ 180 മത്സ്യത്തൊഴിലാളികളെയാണ് സമാനരീതിയിൽ ലങ്കൻ സേന പിടികൂടിയത്. 25 യാനങ്ങളും മത്സ്യബന്ധന വലകളും പിടിച്ചെടുത്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
