ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഞായറാഴ്ച ഇന്ത്യയില്‍

ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും

author-image
Prana
New Update
dissanayake

ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുമായി ദിസനായകെ ചര്‍ച്ചകള്‍ നടത്തും. വിദേശകാര്യ മന്ത്രിയും ധനകാര്യസഹ മന്ത്രിയും ദിസനായകെയ്‌ക്കൊപ്പം ഉണ്ടാകുമെന്നും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവായ  ദിസനായകെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ചൈനയിലേക്കുംപോകുന്നുണ്ട്. എന്നാല്‍ ചൈനീസ് സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

india anura dissanayake president srilanka