/kalakaumudi/media/media_files/2025/01/29/mr9wuJ457fMY8e8lUTa6.jpg)
Sudan Flight Accident
ജുബ: ദക്ഷിണ സുഡാനില്‍ ചെറുവിമാനം തകര്‍ന്ന് 20 പേര്‍ മരിച്ചു. ചൈനീസ് ഓയില്‍ കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിങ് കമ്പനി ചാര്‍ട്ട് ചെയ്ത വിമാനമാണ് അപകടത്തില്‍ പെട്ടത്. തലസ്ഥാനമായ ജൂബയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേര്‍ ഉണ്ടായിരുന്നു.
ബുധനാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നതെന്ന് യൂണിറ്റി സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഗാറ്റ്വെച്ച് ബിപാല്‍ പറഞ്ഞു. ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി എണ്ണപ്പാടത്തിന് സമീപത്തുനിന്നും പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നത്.
അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തില്‍ എണ്ണ കമ്പനി തൊഴിലാളികള്‍ ആയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ബിപാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.
സമീപ വര്‍ഷങ്ങളില്‍ ദക്ഷിണ സുഡാനില്‍ നിരവധി വിമാനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2018 സെപ്റ്റംബറില്‍, തലസ്ഥാനമായ ജൂബയില്‍ നിന്ന് യിറോള്‍ നഗരത്തിലേക്ക് യാത്രക്കാരുമായി പോയ ഒരു ചെറിയ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചിരുന്നു.