/kalakaumudi/media/media_files/2025/12/07/sudan-2025-12-07-14-55-26.jpg)
ഖാര്‍ത്തൂം: സുഡാനില്‍ പാരാമിലിട്ടറി സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 33 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളെല്ലാം നഴ്സറി വിദ്യാര്‍ഥികളാണ്. തെക്കന്‍ സുഡാനിലെ കലോജി പട്ടണത്തിലെ കിന്റര്‍ ഗാര്‍ഡനു നേരെയായിരുന്നു പാരാ മിലിട്ടറി സംഘത്തിന്റെ ഡ്രോണ്‍ ആക്രമണം. ഈ ആക്രമണ ത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനായി എത്തിയ മെഡിക്കല്‍ സംഘത്തിനു നേരെയും ആക്രമണം നടന്നു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിട്ടുള്ള സുഡാനില്‍ സൈന്യവും റാപ്പിഡ് സപ്പോര്‍ട്ടേഴ്സ് ടീമും തമ്മിലുള്ള സംഘര്‍ഷം വ്യാപകമാണ്. സുഡാനില്‍ എണ്ണ സമ്പുഷ്ടമായ കോര്‍ഡോഫാന്‍ സംസ്ഥാനങ്ങളിലാണ് സൈന്യവും പാരാമിലിട്ടറിയും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്നത്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് എല്‍ ഫഷര്‍ നഗരം പിടിച്ചെടുത്തതിന് ശേഷം ഈ മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചു.
കോര്‍ഡോഫാന്‍ മേഖലയില്‍ എല്‍ ഫഷറില്‍ നടന്നതുപോലുള്ള പുതിയ അതി ക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ചാഡ് സുഡാന്‍ അതിര്‍ത്തിയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ സുഡാന്‍ സൈന്യമാണെന്ന് റാപ്പിഡ് സപ്പോര്‍ട്ടേഴ്സ് ആരോപിച്ചു. ഈ ആക്രമണത്തെക്കുറിച്ച് സുഡാന്‍ സൈന്യം പ്രതികരണം നടത്തിയിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
