ജയിലിനുള്ളിൽ ആത്മഹത്യാശ്രമം; ചൈനീസ് പൗരൻ ചികിത്സയ്ക്കിടെ മരിച്ചു

നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ അനധികൃതമായി മുസഫർപുരിലെത്തിയത്. ഇയാളുടെ കൈയിൽ യാത്രാ രേഖകളോ വീസയോ ഇല്ലായിരുന്നു.

author-image
Vishnupriya
New Update
death new

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

പട്ന: മുസഫർപുർ ജയിലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈനീസ് പൗരൻ ലി ജിയാഖി (60) ചികിത്സയിലിരിക്കെ മരിച്ചു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനെ തുടർന്നാണ് ഇയാളെ മുസഫർപുർ പൊലീസ് അറസ്റ്റ് ചെയ്തത്.

നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ അനധികൃതമായി മുസഫർപുരിലെത്തിയത്. ഇയാളുടെ കൈയിൽ യാത്രാ രേഖകളോ വീസയോ ഇല്ലായിരുന്നു. ഇന്ത്യൻ കറൻസിക്കു പുറമെ ചൈന, നേപ്പാൾ കറൻസികളും ചൈനയുടെ മാപ്പും ഇയാളിളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.

ജൂൺ എട്ടിനു ജയിലിലെ ശുചിമുറിയിൽ വെച്ച് കണ്ണാടിച്ചില്ലുപയോഗിച്ചു സ്വകാര്യഭാഗം മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതര പരിക്കുകളുമായി ഇയാൾ ചികിത്സയിലായിരുന്നു.

suicide attempt muzafarour jail