/kalakaumudi/media/media_files/2026/02/06/islama-2-2026-02-06-17-55-08.jpg)
ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജില്ല ഭരണകൂട വക്താവ് അറിയിച്ചു.
തര്‍ലായ് ഏരിയയിലെ ഇമാംബര്‍ഗ ഖദീജ അല്‍-കുബ്രയിലാണ് സ്ഫോടനം ഉണ്ടായത്. പരവതാനി വിരിച്ച തറയില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പള്ളിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റില്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ചില ദൃസാക്ഷികള്‍ പറയുന്നു.
സ്‌ഫോടനത്തിന്റെ സ്വഭാവം കൃത്യമായി പറയാനായിട്ടില്ലെന്നാണ് ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി പൊലീസ് വക്താവ് തഖി ജവാദ് പ്രതികരിച്ചത്. എന്നാല്‍, തെളിവുകളും സാഹചര്യങ്ങളും ഒരു ചാവേര്‍ ബോംബറിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സ്ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തി. അദ്ദേഹം അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

