ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം പ്രേമന്‍ ഇല്ലത്തിന്

25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 15ന് വൈകുന്നേരം നാലു മണിക്ക് കണ്ണൂര്‍ ജവാഹര്‍ ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ശ്രീമതി പി എന്നിവര്‍ സംബന്ധിക്കും

author-image
Biju
New Update
PREM

കണ്ണൂര്‍: വേവ്‌സ് സാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ഏട്ടാമത് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം നോവലിസ്റ്റും സാംസ്‌കാരിക പ്രവര്‍ ത്തകനുമായ പ്രേമന്‍ ഇല്ലത്തിനു ലഭിച്ചു. 

25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 15ന് വൈകുന്നേരം നാലു മണിക്ക് കണ്ണൂര്‍ ജവാഹര്‍ ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ശ്രീമതി പി എന്നിവര്‍ സംബന്ധിക്കും.

നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമന്‍ ഇല്ലത്ത് മുംബൈയില്‍ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.

രചനകളിലെ സാമൂഹ്യ പ്രതിബദ്ധതയും ഭാഷാ സൗന്ദര്യവുമാണ് അവാര്‍ഡിനര്‍ഹമാക്കിയതെന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ഡോക്ടര്‍ ശിവരാമ കാരന്ത് പുരസ്‌കാരം, മഹാകവി പി സാഹിത്യ പുരസ്‌കാരം, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ നോവല്‍ പുരസ്‌കാരം, ജനശക്തി മുംബൈ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

പുസ്തകങ്ങള്‍ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍ വേവ്‌സ് ന്റെ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചത് ഡോക്ടര്‍ കെ ജയകുമാര്‍ ഐ എ എസ്, ശ്രീകുമാരന്‍ തമ്പി, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍,ടി പദ്മനാഭന്‍ എന്നീ സാഹിത്യ പ്രതിഭകള്‍ക്കാണെന്ന് കണ്ണൂര്‍ വേവ്‌സ് പ്രസിഡന്റ് കെ പി ശ്രീശന്‍ പറഞ്ഞു. ഭാരവാഹികളായ എം സി സുരേഷ് കുമാര്‍, ഓ എന്‍ രമേശന്‍, എ എം ആര്‍ അഷ്റഫ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ശ്രീ കുമാരന്‍ തമ്പി, ഡോക്ടര്‍ കെ ജയകുമാര്‍, എം മുകുന്ദന്‍ എന്നിവരാണ് ഇപ്പോള്‍ കണ്ണൂര്‍ വേവ്‌സ് രക്ഷധികാരികള്‍.