സമസ്ത മേഖലയിലും എഐ സ്വാധീനം വരാം: ഗൂഗിള്‍ സിഇഒ

ജെമിനിക്ക് നമ്മുടെ ഇമെയിലുകള്‍ എളുപ്പത്തില്‍ സംഗ്രഹിക്കാന്‍ കഴിയുമെന്നും മെയിലുകള്‍ എളുപ്പത്തില്‍ അയക്കാനും സാധിക്കുമെന്നും ഗൂഗിള്‍ സിഇഒ പറഞ്ഞു.

author-image
Rajesh T L
New Update
google

Sundar pichai on AI

Listen to this article
0.75x1x1.5x
00:00/ 00:00

ഭാവിയില്‍ നമ്മള്‍ ഇടപെടുന്ന എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നത്. പ്രശസ്ത ടെക് യൂ ട്യൂബര്‍ ഹില്‍സണ്‍ വേള്‍ഡുമായി സംസാരിക്കുകയായിരുന്നു സുന്ദര്‍ .നിങ്ങളെ അസിസ്റ്റ് ചെയ്യാനുള്ള എല്ലാ രീതികളും ജെമിനിയില്‍ ഉണ്ടെന്നും, അതുകൊണ്ടുതന്നെ ഇത്തരം ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജെമിനി വികസിപ്പിച്ചിരിക്കുന്നത് കൂടുതല്‍ യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ജെമിനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനുഭവം മികച്ചതാക്കുന്നു. ഇത് കാര്യങ്ങളുടെ സംഗ്രഹം കൂടുതല്‍ എളുപ്പമാക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു. ജെമിനിക്ക് നമ്മുടെ ഇമെയിലുകള്‍ എളുപ്പത്തില്‍ സംഗ്രഹിക്കാന്‍ കഴിയുമെന്നും മെയിലുകള്‍ എളുപ്പത്തില്‍ അയക്കാനും സാധിക്കുമെന്നും ഗൂഗിള്‍ സിഇഒ പറഞ്ഞു.

sundar pichai