/kalakaumudi/media/media_files/2025/04/01/16rYmyUf3E8yuxKdv5T3.jpg)
sv
ഒമ്പതു മാസം നീണ്ടു നിന്ന സ്‌പേസ് എക്‌സ് ക്രൂ-9 മിഷനു ശേഷം തിരികെയെത്തിയ സുനിതാ വില്യംസ് തന്റെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്ത ബുച്ച് വില്‍മോറുമായി ചേര്‍ന്നു നടത്തിയ തിങ്കളാഴ്ച്ച നടത്തിയ പത്ര സമ്മേളനത്തില്‍ സ്ഥിതീകരിച്ചു. ബഹിരാകാശത്തു നിന്ന് താന്‍ കണ്ട 'ഇന്ത്യയെ' കുറിച്ച് സംവദിക്കാനും, ഐ.എസ്.ആര്‍.ഒ.യുമായി ചില പ്രൊജക്ടുകള്‍ ചര്‍ച്ചചെയ്യാനുമാണ് ഇന്ത്യയില്‍ എത്തുന്നത്. ഗുജറാത്തുകാരനായ തന്റെ പിതാവ് ദീപക് പാണ്ഡ്യയുടെ സ്ഥലവും കാണാന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ പറഞ്ഞു.
സുനിതയുടെ വാക്കുകളിങ്ങനെ. 'ഇന്ത്യ എന്നും മനോഹരമാണ്. അന്ന് ഹിമാലയത്തിനു മുകളിലൂടെ പോയപ്പോള്‍ ബുച്ച് ഒരുപാടു നല്ല ചിത്രങ്ങള്‍ എടുത്തിരുന്നു. വെള്ളത്തിലെ ചെറിയ അലകള്‍ പോലെ വിവിധ നിറങ്ങള്‍ ചേര്‍ന്ന് ഒരു ചിത്രം പോലെയാണ് അവിടുത്തെ കാഴ്ച്ചകള്‍. രാത്രി ദൃശ്യങ്ങളും ഒരു പോലെ മനോഹരമായിരുന്നു. ' രാജ്യത്ത് നടക്കാന്‍ പോകുന്ന ആക്‌സിയം മിഷന്‍ 4 നെ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായും അവര്‍ അറിയിച്ചു. വളരെ വലിയൊരു കുതിപ്പാണ് ഇന്ത്യ കൈവരിക്കാന്‍ പോകുന്നതെന്നും, എന്തു സഹായവും ചെയ്യാന്‍ സന്തോഷമേയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.