/kalakaumudi/media/media_files/2025/11/08/us-2025-11-08-16-12-51.jpg)
വാഷിങ്ടണ്‍: അടച്ചുപൂട്ടല്‍ ദുരിതക്കയത്തിലായ അമേരിക്കയില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയായ സപ്ലിമെന്റല്‍ ന്യൂട്രീഷ്യന്‍ അസിസ്റ്റന്റ് പ്രോഗ്രാമിനുള്ള (സ്നാപ്) ഫണ്ട് പൂര്‍ണമായും നല്കണമെന്നുള്ള ഫെഡറല്‍ കോടതി ഉത്തരവ് സുപ്രീം കോടതി താത്കാലികമായി റദ്ദാക്കിയത് ട്രംപ് ഭരണകൂടത്തിന് ആശ്വാസം. എന്നാല്‍ ദശലക്ഷക്കണക്കിനു വരുന്ന സാധാരണക്കാര്‍ക്ക് ഇത് ഏതു തരത്തിലുളള ഫലമാണ് ഉണ്ടാക്കുകയെന്ന ചോദ്യവും ഉയരുന്നു.
സുപ്രീംകോടതി ജസ്റ്റിസ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് കീഴ്ക്കോടതി വിധി താത്കാലികമായി റദ്ദാക്കിയത്. വിഷയത്തില്‍ അന്തിമ വിധി വരുന്നതുവരെ സ്റ്റേ ഉത്തരവ് തുടരുമെന്നു ജസ്റ്റിസ് ജാക്‌സണ്‍ വിധിപ്രസ്താവനയില്‍ വ്യക്തമാക്കി.
റോഡ് ഐലന്‍ഡ് ഫെഡറല്‍ ജഡ്ജി ജോണ്‍ മക്കോനല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വെള്ളിയാ്ച്ചയ്ക്കുള്ളില്‍ നവംബര്‍ മാസത്തേക്കുള്ള സ്നാപ് ആനുകൂല്യം പൂര്‍ണമായും അനുവദിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരേ ട്രംപ് ഭരണകൂടം അപ്പീല്‍ കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിച്ചാണ് വെള്ളിയാഴച്ച അര്‍ധരാത്രി അനുകൂലമായ വിധി സമ്പാദിച്ചത്.ട്രംപ് ഭരണകൂടം സ്നാപ് പദ്ധതിക്കുള്ള പണം സര്‍ക്കാര്‍ അടച്ചുപൂട്ടലിനിടെ നിര്‍ത്തിവെച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന ആരോപണം അതിശക്തമായതിനിടെയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
