/kalakaumudi/media/media_files/2026/01/08/dog-2026-01-08-11-59-06.png)
സുപ്രീം കോടതിയുടെ ഈ "നിരീക്ഷണത്തെ" അല്ല പയ്യെ നിനക്കും പക്കത്താണോ ഊണ് എന്ന കുഞ്ചൻ നമ്പ്യാരുടെ കുറിക്കുകൊള്ളുന്ന ഹാസ്യത്തെയാണ് ഓർമ്മിക്കുന്നത്
വയറിളകുന്ന പശു, കഴിക്കുന്ന ഭക്ഷണം രാജകീയ ഊട്ടുപുരയിൽ നിന്ന് തന്നെയാണോ അത് കഴിച്ചു വയറിളകിയ കുഞ്ചൻ നമ്പ്യാരുടെ ചോദ്യത്തിലെ വിമർശനാത്മകത അതാണ് സുപ്രീം കോടതിയും പട്ടി സ്നേഹികൾക്ക് നേരെ ഉയർത്തുന്നതും.
ടോമിക്ക് വേണം ഒരു തെറാപ്പിസ്റ്റ്: തെരുവുനായകളും സുപ്രീം കോടതിയും!
(മലയാളത്തിൽ വളർത്തുമൃഗങ്ങൾക്ക്, പ്രത്യേകിച്ച് നായ്ക്കൾക്ക് സാധാരണയായി നൽകി വരുന്ന ഒരു പേരാണ് 'ടോമി' (Tommy).
ലോകം എത്ര പുരോഗമിച്ചിരിക്കുന്നു! പണ്ട് തെരുവിലെ നായ്ക്കൾക്ക് വേണ്ടത് ഒരു കഷ്ണം എല്ലിൻകഷ്ണമോ അല്ലെങ്കിൽ ഒഴിഞ്ഞുമാറിപ്പോകാനുള്ള വഴിയോ ആയിരുന്നുവെങ്കിൽ, ഇനി അവർക്ക് വേണ്ടത് 'കൗൺസിലിംഗ്' ആണ്. കടിച്ചുകീറാൻ വരുന്ന പട്ടിയോട് "മോനേ, നിന്റെ ബാല്യകാലത്തെ ട്രോമയെക്കുറിച്ച് നമുക്കൊന്ന് സംസാരിച്ചാലോ?" എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ.
നായ്ക്കൾക്ക് കൗൺസിലിംഗ് നൽകണമെന്ന ചിന്ത മുന്നോട്ട് വെക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ മുൻകൂട്ടി കാണേണ്ടതുണ്ട്:
അപ്പോയിന്റ്‌മെന്റ് ബുക്കിംഗ്, കടിക്കാനായി നായ പിന്നാലെ ഓടുമ്പോൾ, നമ്മൾ തിരിഞ്ഞു നിന്ന് ചോദിക്കണം: "അല്ലയോ ശ്വാനശ്രേഷ്ഠാ, നിനക്ക് ഇന്ന് വൈകുന്നേരം 4 മണിക്ക് കൗൺസിലിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞിട്ട് പോരേ ഈ കടി?"
ഡിപ്രഷൻ തിരിച്ചറിയൽ:*വാലാട്ടി വരുന്ന നായ സന്തോഷത്തിലാണെന്നും, കുരയ്ക്കുന്ന നായ ദേഷ്യത്തിലാണെന്നും നമ്മൾ കരുതി. പക്ഷേ, അത് ശരിയല്ല! ചിലപ്പോൾ ആ നായ 'അസ്തിത്വ പ്രതിസന്ധി' (Existential Crisis) അനുഭവിക്കുകയാവാം. "ഞാൻ എന്തിനാണ് വാലാട്ടുന്നത്? ഞാൻ ആരാണ്?" എന്ന ചോദ്യം നായയെ അല്ലങ്കിൽ പട്ടിയെ അലട്ടുന്നുണ്ടാകാം.
പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗ്യാങ്ങിനെ മൊത്തമായി ഇരുത്തി ഒരു കൗൺസിലിംഗ് വേണം. "മറ്റുള്ളവരുടെ കാലിൽ പിടിക്കുന്നതാണോ ജീവിതലക്ഷ്യം?" എന്ന വിഷയത്തിൽ ഒരു പവർപോയിന്റ് പ്രസന്റേഷൻ കൂടി നടത്തിയാൽ സംഗതി ഉഷാറായി.
കൗൺസിലിംഗ് സെന്ററിലെ ചില കാഴ്ചകൾ എങ്ങനെ ആയിരിക്കും, ഒരു ക്ലിനിക്കിൽ പോയി നായ തന്റെ പ്രശ്നങ്ങൾ പറയുന്നത് സങ്കൽപ്പിച്ചു നോക്കൂ:
നായ: "ഡോക്ടർ, രാത്രി വണ്ടികൾക്ക് പിന്നാലെ ഓടി എനിക്ക് മടുത്തു. പക്ഷെ ഓടാതിരിക്കാൻ പറ്റുന്നില്ല. ഇതൊരു അഡിക്ഷൻ ആണെന്ന് തോന്നുന്നു."
ഡോക്ടർ: "സാരമില്ല ടോമി, നിന്റെ ഉള്ളിലെ ആ പഴയ വേട്ടക്കാരനെ നമുക്ക് മെഡിറ്റേഷനിലൂടെ മാറ്റിയെടുക്കാം. അടുത്ത തവണ വണ്ടി കാണുമ്പോൾ കണ്ണടച്ച് 'ഓം' എന്ന് ചൊല്ലുക."
മനുഷ്യർക്ക് കൗൺസിലിംഗ് കിട്ടാൻ മാസങ്ങൾ കാത്തുനിൽക്കേണ്ടി വരുന്ന നാട്ടിൽ, തെരുവ് നായകൾക്ക് കൂടി ഈ സൗകര്യം ലഭിക്കുന്നതോടെ 'സോഷ്യൽ ജസ്റ്റിസ്' പൂർത്തിയാകും. ഇനി മുതൽ തെരുവിൽ നായയെ കണ്ടാൽ കല്ലെടുക്കരുത്, പകരം ഒരു സൈക്കോളജി ബുക്ക് എടുത്ത് വായിച്ചു കേൾപ്പിക്കുക. കടി ഉറപ്പാണ്, പക്ഷേ നായയുടെ മാനസികാരോഗ്യം മെച്ചപ്പെടുമല്ലോ! അഷ്റഫ് കാളത്തോട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
