/kalakaumudi/media/media_files/2025/12/19/brown-2025-12-19-15-32-46.jpg)
വാഷിങ്്ടണ്‍ :ബ്രൗണ്‍ യൂണിവേഴ്സി റ്റിയില്‍ വെടിവയ്പ്പ് നടത്തിയ വ്യക്തിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ക്ലോഡിയോ മാനുവല്‍ നെവസ് വാലന്റേ (48)നെയാണ് സംഭരണശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടി വെച്ചാണ് ഇ യാള്‍ മരിച്ചതെന്നാണ് സൂചന.
2000 ല്‍ ബ്രൗണില്‍ ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു പ്രതി. നിലവില്‍ അദ്ദേഹത്തിന് സര്‍വകലാശാലയുമായി യാതൊരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെടിവയ്പ്പിലെ പ്രതി മരിച്ചതായി നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ന്യൂ.ഹാംഷെയറിലെ ഒരു സംഭരണശാ ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി യതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡ് ഐലന്‍ഡ് അക്രമത്തിന് ദിവസങ്ങള്‍ക്ക് ശേഷം മസാച്യുസെറ്റ്‌സിലെ ബ്രൂക്ക്‌ലൈ നില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസറെ കൊലപ്പെടു ത്തിയ കേസിലും ഇയാളാണ് പ്രതിയെന്നു സംശയിക്കുന്നു. 2000 മുതല്‍ 2001 വസന്തകാലം വരെ ബ്രൗണില്‍ ഇയാള്‍ പിഎച്ച്.ഡി പ്രോഗ്രാമില്‍ ചേര്‍ന്നിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
