പുതുവത്സര ആഘോഷത്തിനിടെ പൊട്ടിത്തെറി, സ്വിറ്റ്‌സര്‍ലാന്‍ഡ് സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു

ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം

author-image
Rajesh T L
New Update
switzerland explosion kalakaumudi

ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരിക്കേറ്റു. 

ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ വിദേശികളുമുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 

death explosion tragedy Switzerland