സിറിയൻ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സിറിയയില്‍ നിന്ന് വരുന്നത്. വിമതര്‍ രാജ്യത്ത് പിടിമുറുക്കിയതോടെ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യംവിട്ടതായി വാര്‍ത്തകള്‍ എത്തിയിരുന്നു. പിന്നാലെ വിമാനം തകര്‍ന്ന് അസദ് കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

author-image
Rajesh T L
Updated On
New Update
plane.crash

ദമാസ്ക്കസ് :ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സിറിയയില്‍ നിന്ന് വരുന്നത്. വിമതര്‍ രാജ്യത്ത് പിടിമുറുക്കിയതോടെ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യംവിട്ടതായി വാര്‍ത്തകള്‍ എത്തിയിരുന്നു. പിന്നാലെ വിമാനം തകര്‍ന്ന് അസദ് കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

ഫൈറ്റര്‍ റെഡാര്‍ വൈബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ചയാണ് തലസ്ഥാനമായ ദമാസ്‌കസിലെ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനത്തില്‍ അസദ് രാജ്യം വിട്ടത്. ദമാസ്‌കസ് വിമതര്‍ പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു പ്രസിഡന്റ് രാജ്യം വിട്ടത്. എല്ലാത്തരം വിയോജിപ്പുകളെയും തകർത്ത അസദ്,അജ്ഞാതമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഡമാസ്കസിൽ നിന്ന് പറക്കുകയായിരുന്നു.

syria

തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. ഡമാസ്കസിലെ ഒരു പ്രധാന ചത്വരത്തിൽ കാറുകളിലും കാൽനടയായും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി, അരനൂറ്റാണ്ട് നീണ്ട അസദ് കുടുംബഭരണത്തിൽ നിന്ന് "സ്വാതന്ത്ര്യം" എന്ന്  ഉറക്കെ വിളിച്ചു  പറഞ്ഞു.

rebel syria damascus airport damascus