തിരിച്ചടിക്കാനൊരുങ്ങി തായ്വാന്‍

കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണി മുതലാണ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയത്. ഇതിന് പിന്നാലെ നടത്തിയ നിരീക്ഷണത്തില്‍ കപ്പലുകള്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിയതായും കണ്ടെത്തി. ശനിയാഴ്ച രാവിലെ ആറ് മണിവരെ കപ്പലുകളും വിമാനങ്ങളും അതിര്‍ത്തിയില്‍ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
Rajesh T L
New Update
china

taiwan china

Listen to this article
0.75x 1x 1.5x
00:00 / 00:00

തായ്‌പേയ് സിറ്റി: തായ്‌വാനില്‍ വീണ്ടും പ്രകോപനത്തിന് ശ്രമിച്ചിരിക്കുകയാണ് ചൈന. രാജ്യത്തിന്റെ കപ്പലുകളും വിമാനങ്ങളും വീണ്ടും അതിര്‍ത്തി കടന്ന് തായ്വാനില്‍ എത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കങ്ങള്‍ തായ്വാന്‍ അതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം തിരിച്ചടിക്കാനുള്ള തയാറെടുപ്പിലാണ്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണി മുതലാണ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയത്. ഇതിന് പിന്നാലെ നടത്തിയ നിരീക്ഷണത്തില്‍ കപ്പലുകള്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിയതായും കണ്ടെത്തി. ശനിയാഴ്ച രാവിലെ ആറ് മണിവരെ കപ്പലുകളും വിമാനങ്ങളും അതിര്‍ത്തിയില്‍ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 26 വിമാനങ്ങള്‍ ആണ് എത്തിയത്. ഇതില്‍ 16 എണ്ണം തായ്വാന്‍ കടലിടുക്ക് താണ്ടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടെണ്ണം തായ്വാന്റെ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലും എത്തിയെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തി മേഖലകളിലെ സ്ഥിതിഗതികള്‍ തായ്വാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചൈനയെ പ്രതിരോധിക്കാന്‍ അതിര്‍ത്തിയില്‍ പട്രോളിംഗും ശക്തമാക്കി. കൂടുതല്‍ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളില്‍ മിസൈല്‍ വിന്യാസവും നടത്തിയിട്ടുണ്ട്.

തായ്വാന്‍ തങ്ങളുടെ ഭാഗമാണെന്നും വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും യു.എസിനുമുന്നില്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് പ്രകോപനവുമനായി ചൈന വീണ്ടുമെത്തിയിരിക്കുന്നത്. തായ്വാനെക്കൂടി ഉള്‍പ്പെടുത്തിയുള്ള ഏക ചൈനനയമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സൈനിക സംഭാഷണങ്ങളില്‍ ബെയ്ജിങ് ഉയര്‍ത്തിപ്പിടിച്ചത്.

തായ്വാനിലെ ഭരണമുന്നണിയായ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി വീണ്ടും അധികാരത്തിയതോടെ തെക്കന്‍ ചൈന കടലില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായിരിക്കുകയാണ്. തായ്വാന് മേല്‍ ചൈന നടത്തുന്ന ഇടപെടലുകളെ ശക്തിയുക്തം എതിര്‍ക്കുന്ന അവരുടെ അമേരിക്കന്‍ അനുകൂല നിലപാടുകള്‍ നേരത്തെ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ചൈനീസ് പ്രതീക്ഷ കക്ഷികളെ പാടെ തകര്‍ത്ത് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി അധികാരത്തില്‍ തുടരുമ്പോള്‍ ചൈന- തായ്വാന്‍ ബന്ധത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് ചര്‍ച്ചയാകുന്നത്.

തായ്വാനില്‍ ചൈനയുടെ ഇടപെടല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു ഫലം പുറത്തുവന്നതിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ പ്രതികരണം. ഞങ്ങള്‍ ഞങ്ങളുടെ നേതാവിനെ തിരഞ്ഞെടുത്ത് കഴിഞ്ഞിരിക്കുന്നു, നിങ്ങളുടെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നതിനുള്ള തെളിവ് ആണ് തിരഞ്ഞെടുപ്പ് ഫലം, പാര്‍ട്ടി വ്യക്തമാക്കുന്നു. ചൈനീസ് ഇടപെടല്‍ തിരിച്ചടിയുണ്ടാക്കുമോ എന്ന ഭയം ഒഴിഞ്ഞതിന്റെ ആശ്വാസം കൂടിയാണ് ഡിഡിപിയുടെ പ്രതികരണത്തില്‍ വ്യക്തമായത്. ഇതില്‍ പ്രകോപിതരായ ചൈന പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അണിനിരത്തി തായ്വാനെ വളഞ്ഞത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഈ ശ്രമം അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള സൈനിക ശക്തികള്‍ തടഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ നടപടിയുമായി ചൈന രംഗത്തെത്തിയിരുക്കുന്നത്. 

 

china taiwan china war taiwan