തായ്‌വാനിൽ ശക്തമായ ഭൂകമ്പം.റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയതായി ജിയോളജിക്കൽ സർവേ അറിയിച്ചു.ഇതുവരെ മരണങ്ങളൊന്നും സ്ഥിതീകരിച്ചിട്ടില്ല,ഭൂകമ്പത്തെ തുടർന്ന് വിവിധ ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സം പൊതുജനങ്ങളെ ബാധിച്ചു.തെക്കൻ തായ്‌വാനിലെ ചിയായിക്ക് സമീപമാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്.ചിയായി മേഖലയിലെ തബു പട്ടണത്തിന് സമീപം 9.4 കിലോമീറ്റർ ദൂരത്തിലാണ് ഭൂകമ്പം ഉണ്ടായത്.
ഇതിനെത്തുടർന്ന്,തായ്‌പേയിലെ ചിപ്പ് നിർമ്മാണ കമ്പനിയായ ടിഎസ്എംസി ഫാക്ടറികളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു.ചിയായി നഗരത്തിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമന സേന അറിയിച്ചു.അവരെ ഇതിനകം രക്ഷപ്പെടുത്തിയതിനാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.വലിയ നാശനഷ്ടങ്ങളൊന്നും ഭൂകമ്പത്തിൽ ഉണ്ടായില്ല. എന്നാൽ തബു മേഖലയിലെ ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു,ചില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.എവിടെയും നാശനഷ്ടങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്ന് അഗ്നിശമന സേന അറിയിച്ചു.