/kalakaumudi/media/media_files/2025/01/08/xAnKTWKrIntAr8ES0Qt9.jpg)
തലസ്ഥാനമായ ഡല്‍ഹിയില്‍ എംബസ്സി തുറക്കാനുള്ള താലിബാന്‍ ഭരണകൂടത്തിന്റെ അപേക്ഷയോട് അനുകൂലമായി പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനുമുള്ള ഏറ്റവും പുതിയ ചുവടുവയ്പ്പായാണ് നടപടിയെ കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. താലിബാന്‍ ഉദ്യോഗസ്ഥനെ ഔദ്യോഗിക നയതന്ത്രജ്ഞനായി ഇന്ത്യ അംഗീകരിക്കില്ലെങ്കിലും രാജ്യത്തെ 'അഫ്ഗാനിസ്ഥാന്റെ ഉന്നത പ്രതിനിധി' എന്ന പദവിയായിരിക്കും ഉണ്ടാകുക. എംബസിയിലോ ഔദ്യോഗിക പരിപാടികളിലോ നയതന്ത്ര വാഹനങ്ങളിലോ താലിബാന്റെ പതാക പാടില്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. താലിബാന്റെ ഖത്തര്‍ ആസ്ഥാനമായ വക്താവും പ്രധാന നയതന്ത്രജ്ഞനുമായ സുഹൈല്‍ ഷഹീന്റെ മകന്‍ നജീബ് ഷഹീന്റെ പേരാണ് ഡല്‍ഹിയിലെ പ്രതിനിധിയായി താലിബാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഷൗക്കത്ത് അഹമ്മദ് സായിയുടെ പേരും പരിഗണനയിലുണ്ട്. എംബസ്സിയിലുണ്ടാകാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥരുടെ പേര് താലിബാന്‍ കൈമാറി.