കാനഡയിലെ ആർച്ച് ബിഷപ്പായി തമിഴ്‌നാട് സ്വദേശി സ്ഥാനമേറ്റു

തമിഴ്‌നാട് സ്വദേശിയായ സുസൈജേസു (54) കാനഡയിലെ സസ്‌കാച്വിനിലെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു.  2000 ൽ വൈദിക പദവി സ്വീകരിച്ച സുസൈജേസു ഉത്തരേന്ത്യയിൽ പ്രവർത്തിച്ചശേഷം 2007 ലാണ് കാനഡയിലേക്ക് പോയത്.

author-image
Devina
New Update
susuu

ഒട്ടാവ: തമിഴ്‌നാട് സ്വദേശിയായ സുസൈജേസു (54) കാനഡയിലെ സസ്‌കാച്വിനിലെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു.

 തദ്ദേശീയ ഗോത്രവിഭാഗത്തിൽപ്പെട്ടവരുടെ മേഖലയാണിത്. ഇന്ത്യൻ വംശജനായ ഒരാൾ നോർത്ത് അമേരിക്കയിൽ ഇങ്ങനെയൊരു സ്ഥാനത്ത് വരുന്നത് ആദ്യമാണ്.

 2000 ൽ വൈദിക പദവി സ്വീകരിച്ച സുസൈജേസു ഉത്തരേന്ത്യയിൽ പ്രവർത്തിച്ചശേഷം 2007 ലാണ് കാനഡയിലേക്ക് പോയത്.