ദുബായ് എയര്‍ഷോയില്‍ ഇന്ത്യന്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണു; പൈലറ്റിന് വീരമൃത്യു

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. പൈലറ്റും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. വിദേശ രാജ്യങ്ങളിലടക്കം വന്‍ ഡിമാന്റ് ഉള്ള യുദ്ധ വിമാനമാണ് ഇന്ത്യയുടെ തേജസ്.

author-image
Biju
Updated On
New Update
ttt

ദുബായ്: ദുബായ് എയര്‍ഷോയില്‍ ഇന്ത്യന്‍ തേജസ് യുദ്ധ വുമാനം തകര്‍ന്നുവീണു. അഭ്യാസപ്രകടനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം.പൈലറ്റായ വിങ് കമാന്‍ഡര്‍ വീരമൃത്യു വരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനത്തിനിടെ ഒരു വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് എയര്‍ഷോ അധികൃതര്‍ പറഞ്ഞു. അപകടവിവരം ഇന്ത്യന്‍ വ്യോമസേനയും സ്ഥിരീകരിച്ചുട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം വന്‍ ഡിമാന്റ് ഉള്ള യുദ്ധ വിമാനമാണ് ഇന്ത്യയുടെ തേജസ്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധ വിമാനമാണ് എച്ച്എഎല്‍ തേജസ്. ഡിആര്‍ഡിയുടെ കീഴിലുള്ള എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് ഏജന്‍സി രൂപകല്‍പന ചെയ്ത ലഘു വിമാനത്തിന്റെ നിര്‍മാണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡാണ്. 2015ലാണ് തേജസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍  വ്യോമസേനയുടെ ഭാഗമാകുന്നത്. എച്ച്എഎല്‍ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പര്‍സോണിക് വിമാനമാണ് തേജസ്.

എയ്‌റോ ഇന്ത്യ 2023ല്‍ തേജസിന് 50000 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചിരുന്നു. 2023ന് മുന്‍പ് തേജസ് വിമാനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും 84,000 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. 2025 ആകുമ്പോഴേക്കും16 വിമാനങ്ങള്‍ കൈമാറുകയാണ് ലക്ഷ്യം. മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനം വാങ്ങാന്‍ ഇന്ത്യയെ സമീപിച്ചിരുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് മുമ്പ് ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഫെയര്‍ചൈല്‍ഡ്-ഡോര്‍ണിയര്‍ 228 വിമാനം നിര്‍മിച്ചിരുന്നു . ഫ്രഞ്ച് ഡ്രോണ്‍ നിര്‍മ്മാതാക്കളായ എല്‍എച്ച് ഏവിയേഷന്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റും പ്രഖ്യാപിച്ചു. മേക്ക് ഇന്‍ ഇന്ത്യയുടെ ഫലമായി 35,000 കോടി (5.2 ബില്യണ്‍ ഡോളര്‍) മുതല്‍മുടക്കില്‍ മഹാരാഷ്ട്രയില്‍ വിമാന നിര്‍മ്മാണ പ്ലാന്റും വരുന്നുണ്ട്.

  • Nov 21, 2025 18:29 IST

    വെര്‍ട്ടിക്കല്‍ ടേക്ക് ഓഫിനിടെ ദുരന്തം, തീഗോളമായി വിമാനം; അപകടം മൂന്നാമത്തെ റോള്‍ ഓവറിനിടെ

    ദുബായ്: എയര്‍ ഷോയില്‍ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്തത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം. പൈലറ്റായി ഒരാള്‍ മാത്രമുള്ള സിംഗിള്‍ എന്‍ജിന്‍, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്. 

    8 മിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിനു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോള്‍ ഓവര്‍ ചെയ്തു (കരണം മറിഞ്ഞു). മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിക്കുകയായിരുന്നു.

    വീണതിനു പിന്നാലെ വലിയ തീ ഗോളമായി വിമാനം മാറി. പൈലറ്റിന്റെ മരണം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിങ് കമാന്‍ഡര്‍ തേജേശ്വര്‍ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്. 

    അപകട സമയത്ത് വിങ് കമാന്‍ഡര്‍ തന്നെയാണോ വിമാനം പറത്തിയിരുന്നതെന്ന് ഔദ്യോഗിക വിവരം പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു. 

    ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നവംബര്‍ 17 മുതല്‍ അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയത്. എയര്‍ ഷോയുടെ അവസാന ദിവസമായ ഇന്ന്, ഉച്ചയ്ക്കു ശേഷം ഇന്ത്യയുടെ സൂര്യകിരണ്‍ സംഘത്തിന്റെ പ്രകടനമാണ് ആദ്യം നടന്നത്. 

    ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അമേരിക്കയുടെ എഫ്35 വ്യോമാഭ്യാസം നടത്തി. ഇതിനു പിന്നാലെയാണ് തേജസ് പറന്നുയര്‍ന്നത്. നേരെ മുകളിലേക്ക് ഉയരുന്ന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആണ് തേജസ് നടത്തിയത്. ആകാശത്ത് പ്രകടനം നടത്തുമ്പോള്‍ വിമാനത്തിനു മറ്റു പ്രശ്‌നങ്ങള്‍ കാണാനില്ലായിരുന്നു. താഴെ വീണതിനു ശേഷമാണ് കത്തിയമര്‍ന്നത്.

    air 2



  • Nov 21, 2025 17:05 IST

    ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ വ്യോമസാനാംഗങ്ങള്‍ തേജസ് യുദ്ധവിമാനവുമായി എത്തിയപ്പോള്‍

    air



  • Nov 21, 2025 16:32 IST

    എന്നും വാര്‍ത്തകളില്‍ നിറഞ്ഞ തേജസ് വിമാനം; ആകാശം തൊട്ട് തേജസ് യുദ്ധ വിമാനം പറത്തിയ ആദ്യ വനിത മോഹന സിംഗ്

    ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി ചരിത്രത്തില്‍ ഇടം നേടിയിരുന്നു സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്. ഫ്‌ളൈയിംഗ് ബുള്ളറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗഗമായാണ് മോഹന സിംഗ് ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തത് ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കേട്ടൊരു വാര്‍ത്ത കൂടിയാണിത്. ജോധ്പൂരില്‍ വെച്ച് അടുത്തിടെ നടന്ന 'തരംഗ് ശക്തി' എന്ന അഭ്യാസ പ്രകടനത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു മോഹന സിംഗ്. മൂന്ന് സേനകളിലെയും ഉപമേധാവികള്‍ക്ക് ഒപ്പം നടത്തിയ ചരിത്രപരമായ അഭ്യാസപ്രകടനത്തിന്റെ ഭാഗമായിരുന്നു മോഹന സിംഗും.

    ഓഗസ്ത് 6 മുതല്‍ 14 വരെ തമിഴ്‌നാട്ടിലെ സുലൂര്‍ എയര്‍ബേസില്‍ നടന്ന ആദ്യഘട്ട അഭ്യാസ പ്രകടനത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത മള്‍ട്ടി-ഫേസ് സൈനികാഭ്യാസമാണ് തരംഗ് ശക്തി. ഈ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 13 വരെ ജോധ്പൂരിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് രണ്ടാം ഘട്ടം സംഘടിപ്പിച്ചത്. ഓസ്‌ട്രേലിയ, ഗ്രീസ്, ശ്രീലങ്ക, യു.എ.ഇ, ജപ്പാന്‍, സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് അപൂര്‍വമായ നേട്ടം അവരെ തേടി എത്തിയിരിക്കുന്നത്.

    2016ലാണ് യുദ്ധവിമാനങ്ങള്‍ പറത്താനും വനിതാ പൈലറ്റുമാര്‍ക്ക് അുമതി നല്‍കുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ (IAF) നിലവില്‍ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരുണ്ട്. എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെട്ട ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റായിരുന്നു അവര്‍. മോഹന സിംഗ് ഉള്‍പ്പെടെ 3 വനിതാ പൈലറ്റുമാര്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളുടെ ഭാഗമായിട്ടുള്ളത്. അവ്നി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍. ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന കൂടിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്.

    ആദ്യമായല്ല ഈ പേര് ഇന്ത്യക്കാര്‍ കേള്‍ക്കുന്നത്. നേരത്തെയും പല ചരിത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കി കൊണ്ട് ഈ യുവ പൈലറ്റ് എല്ലാവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമാരായി ചരിത്രം കുറിച്ച മൂന്ന് പേരില്‍ ഒരാളായിരുന്നു മോഹന സിംഗ്. 1991 മുതല്‍ സ്ത്രീകള്‍ ഹെലികോപ്റ്ററുകളും ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളും പൈലറ്റ് ചെയ്ത് വന്നിരുന്നെങ്കിലും, 2016 വരെ അവര്‍ക്ക് യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഔദ്യോഗികമായി അനുമതി ലഭിച്ചിരുന്നില്ല.

    ആ ഘട്ടത്തിലാണ് മോഹന സിംഗ് അടക്കമുള്ള മൂന്ന് പെണ്‍പുലികള്‍ ഇന്ത്യന്‍ സേനയുടെ അഭിമാനമായി ചരിത്രം കുറിച്ചത്. അടുത്തിടെ വരെ മോഹന സിംഗ് മിഗ്-21 വിമാനമാണ് പറത്തിയിരുന്നത്. എന്നാല്‍ നിലവില്‍ അവര്‍ എല്‍.സി.എ സ്‌ക്വാഡ്രണിനൊപ്പം പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഗുജറാത്തിലെ നാലിയ എയര്‍ ബേസിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. അന്നത്തെ സഹ പ്രവര്‍ത്തകരായിരുന്നു ഭാവന കാന്തും അവനി ചതുര്‍വേദിയും ആവട്ടെ നിലവില്‍ എസ്യു-30 വിമാനങ്ങളാണ് പറത്തുന്നത്.

    നാരീ ശക്തി അവാര്‍ഡ് നേടിയ മൂന്ന് വനിതാ പൈലറ്റുകളില്‍ ഒരാള്‍ കൂടിയാണ് മോഹന സിംഗ്. 2019ല്‍, 'ഹോക്ക്' വിമാനത്തില്‍ പകല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായി സേവനം അനുഷ്ഠിച്ച ആദ്യത്തെ ഐ.എ.എഫ് വനിതാ പൈലറ്റായി മോഹന സിംഗ് മാറിയിരുന്നു. ഇതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ മോഹന സിംഗിന്റെ പേരിലുണ്ട്. ഇന്ത്യന്‍ വായൂ സേനയില്‍ ആദ്യമായി തേജസ് യുദ്ധവിമാനം പറത്തുന്ന വനിത എന്ന അപൂര്‍വ നേട്ടമാണ് മോഹന സിംഗിനെ തേടി എത്തിയിരിക്കുന്നത്. ഇത് ഭാവിയില്‍ സേനയുടെ ഭാഗമാവണം എന്നാഗ്രഹിക്കുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്കാണ് പ്രചോദനമാവുക.

    ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്സ് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും പഞ്ചാബിലെ അമൃത്സറിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജീസില്‍ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനില്‍ ബിടെക്കും പൂര്‍ത്തിയാക്കി. അവളുടെ പിതാവ് മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ പ്രതാപ് സിംഗ് (റിട്ട) ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു, അമ്മ മഞ്ജു സിംഗ് അധ്യാപികയാണ്. റോളര്‍ സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക വിനോദങ്ങളും പാട്ട്, പെയിന്റിംഗ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും സിംഗ് ഇഷ്ടപ്പെട്ടിരുന്നു.

    2019ല്‍ എയര്‍-ടു-എയര്‍, എയര്‍-ടു-ഗ്രൗണ്ട് ഫൈറ്റിംഗ് മോഡില്‍ പരിശീലനത്തോടെ ഹോക്ക് Mk.132- ല്‍ 380 മണിക്കൂറിലധികം അപകടരഹിതമായ പറക്കലും അവര്‍ നടത്തിയിട്ടുണ്ട്. ബിക്കാനീറിലെ എന്‍.എ.എല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ മിഗ് -21 പറത്തുന്ന നമ്പര്‍ 3 സ്‌ക്വാഡ്രണ്‍ കോബ്രാസിന്റെ ഭാഗമാണ് സിങ്. 2020 മാര്‍ച്ച് 9ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവര്‍ക്ക് നാരി ശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

     

    mohana