/kalakaumudi/media/media_files/2025/12/17/mazha-2025-12-17-11-48-23.jpeg)
കുവൈത്ത് സിറ്റി: ഈ വാരം കുവൈത്തിൽ മേഘാവൃതമായ അന്തരീക്ഷത്തിനും ഇടയ്ക്കിടെ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മേഘങ്ങൾ നിറഞ്ഞ ഇരുണ്ട കാലാവസ്ഥയായിരിക്കും. മഴയുടെ സാധ്യത വർധിക്കും. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴ കൂടുതൽ വ്യാപിക്കാനും ശക്തിപ്പെടാനും സാധ്യതയുണ്ട്. വാഹങ്ങൾ ഓടിക്കുന്നവരും വഴിയാത്രക്കാരും വളരെ ശ്രദ്ദിക്കേണ്ടതാണ്, താപനിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തും. പകൽ സമയത്തെ താപനില മിക്ക ദിവസങ്ങളിലും 20 ഡിഗ്രി സെൽഷ്യസിനു താഴെയാകാനാണ് സാധ്യത.
/filters:format(webp)/kalakaumudi/media/media_files/2025/12/17/mazha-2-2025-12-17-11-48-51.jpeg)
ചില പ്രദേശങ്ങളിൽ മഞ്ഞുമൂടാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ നീരാവിയുടെ അളവ്, ഉയർന്ന തലങ്ങളിലെ താപനില വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ മഴയുടെ സമയത്തെയും തീവ്രതയെയും സ്വാധീനിക്കാമെന്നും metrology weather വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടിയ താപനില 21°C വരെയും കുറഞ്ഞ താപനില ഏകദേശം 10°C വരെയും ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
