/kalakaumudi/media/media_files/2024/10/23/NgjCyuW8qMzmReku1RA2.jpg)
തുര്‍ക്കിയില്‍ ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രണം തുര്‍ക്കി ആഭ്യന്തരമന്ത്രി അലി യെര്‍ലികായ സ്ഥിരീകരിച്ചു. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് വലിയ പുക ഉയരുന്നതിന്റെയും തീപിടിത്തത്തിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടുണ്ട്. ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തോക്കുമായി ആക്രമണകാരി കെട്ടിടത്തില്‍ നില്‍ക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയ സംഘത്തില്‍ ഒരു സ്ത്രീയുമുള്ളതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
