സഞ്ചാരികളിൽ നിന്ന് നികുതി വാങ്ങാനൊരുങ്ങി തായ്‌ലന്‍ഡ്

വിമാനത്തിൽ എത്തുന്നവരുടെ കയ്യിൽനിന്നാണ് 300 ബാത്ത് ഈടാക്കുക. റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും എത്തുന്നവരില്‍ നിന്ന് 150 ബാറ്റ് (380 ഇന്ത്യന്‍ രൂപ) ആയിരിക്കും ഈടാക്കുക. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

author-image
Prana
New Update
പ്രതീകാത്മക ചിത്രം
Listen to this article
0.75x1x1.5x
00:00/ 00:00

തായ്‌ലാൻഡിലേക്ക് ഒരു യാത്ര മിക്ക യാത്രാ പ്രേമികളുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇനി യാത്രയുടെ ചെലവിലേക്ക് ഒരു 750 രൂപ കൂടെ അധികം പോയെക്കും. നേരത്തെ ഒന്ന് ഒഴിവാക്കിയ ടൂറിസം ടാക്‌സുമായി വീണ്ടും എത്തിയിരിക്കുകയാണ് തായ്‌ലന്‍ഡ്. 300 ബാത്ത് അഥവാ 750 രൂപയാണ് ടൂറിസം ടാക്‌സായി ഈടാക്കാന്‍ തായലന്‍ഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. സഞ്ചാരികളുടെ സുരക്ഷ വര്‍ധിപ്പിക്കാനും, ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ തുക വിനിയോഗിക്കുക.

വിമാനത്തിൽ എത്തുന്നവരുടെ കയ്യിൽനിന്നാണ് 300 ബാത്ത് ഈടാക്കുക. റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും എത്തുന്നവരില്‍ നിന്ന് 150 ബാറ്റ് (380 ഇന്ത്യന്‍ രൂപ) ആയിരിക്കും ഈടാക്കുക. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ ഏത് രീതിയിലാണ് ഈ തുക അടയ്‌ക്കേണ്ടത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Thailand