തായ്‌ലാന്റ്: വിസ ഇളവ് കാലം വെട്ടിച്ചുരുക്കി തായ്‌ലാന്റ്. ഇളവ്, അറുപത് ദിവസത്തില്‍ നിന്ന് മുപ്പത് ദിവസമായി കുറയ്ക്കും. നിയമവിരുദ്ധ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് തായ്‌ലാന്റിന്റെ നടപടി.തായ്‌ലാന്റ് ടൂറിസം, കായിക മന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ഉള്‍പ്പെടെ 93 രാജ്യങ്ങളില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് ഉടമകളെ പുതിയ വിസാ നയം ബാധിക്കും. അനധികൃത ജോലികളിലും ബിസിനസുകളിലും ഏര്‍പ്പെടുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് തായ് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍, പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. തായ്‌ലന്‍ഡിന്റെ സമ്പദ്വ്യവസ്ഥയില്‍ ടൂറിസം നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ വര്‍ഷം 4 കോടിയിലധികം വിദേശ സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. കണക്ക് പ്രകാരം തായ്‌ലന്‍ഡില്‍ മാര്‍ച്ച് വരെ 75ലക്ഷത്തിലധികം സഞ്ചാരികളാണ് എത്തിയത്. വര്‍ഷം തോറും 4.4% വര്‍ദ്ധനവ്. പുതുക്കിയ വിസ-ഫ്രീ സ്റ്റേ നയം നടപ്പിലാക്കുന്ന തീയതി അധികാരികള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും
വിസ ഇളവ് കാലം വെട്ടിച്ചുരുക്കി തായ്‌ലാന്റ്
തായ്‌ലന്‍ഡില്‍ മാര്‍ച്ച് വരെ 75ലക്ഷത്തിലധികം സഞ്ചാരികളാണ് എത്തിയത്. വര്‍ഷം തോറും 4.4% വര്‍ദ്ധനവ്. പുതുക്കിയ വിസ-ഫ്രീ സ്റ്റേ നയം നടപ്പിലാക്കുന്ന തീയതി അധികാരികള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും
New Update