ഡോക്കിങ് പൂര്‍ത്തിയായി ശുഭാംശുവും സംഘവും

28.5 മണിക്കൂര്‍ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്. 14 ദിവസമാണ് സംഘം നിലയത്തില്‍ കഴിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളില്‍ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍

author-image
Biju
New Update
NIAsafeD

ഫ്േളാറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ദൗത്യം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ഡോക്കിങ്ങിനെ സോഫ്റ്റ് ക്യാപ്ചര്‍ പൂര്‍ത്തിയായി. നിലയവും ഡ്രാഗണ്‍ പേടകവും തമ്മില്‍ കൂടിച്ചേര്‍ന്നു. ഡോക്കിങ് പ്രക്രീയ പൂര്‍ത്തിയായി. ഇരു പേടകങ്ങളിലെയും മര്‍ദവും മറ്റും ഏകീകരിക്കുന്ന ഹാര്‍ഡ് ക്യാപ്ചര്‍ നടക്കുകയാണ്. 

ഇന്ത്യന്‍ സമയം രാത്രി 7.05ന് മാത്രമേ യാത്രികര്‍ ഡ്രാഗണ്‍ പേടകത്തില്‍നിന്ന് നിലയത്തിലേക്കു പ്രവേശിക്കുകയുള്ളൂ. ഇന്ത്യന്‍ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത് പേടകം ബഹിരാകാശ നിലയത്തിന്റെ ഹാര്‍മണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോര്‍ട്ടിലേക്ക് ഡോക്ക് ചെയ്യുകയായിരുന്നു. 

28.5 മണിക്കൂര്‍ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്. 14 ദിവസമാണ് സംഘം നിലയത്തില്‍ കഴിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളില്‍ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 കുതിച്ചുയര്‍ന്നതു യുഎസിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു. റോക്കറ്റിനു മുകളില്‍ ഘടിപ്പിച്ച ഡ്രാഗണ്‍ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്.

 

Shubhanshu Shukla