/kalakaumudi/media/media_files/2026/01/19/608759894_n-2026-01-19-17-47-01.jpg)
സ്റ്റാൻലി ദാസിലൂടെ മലയാള സിനിമയുടെ അഭിനയ ചക്രവർത്തിയുടെ നവയുഗപ്പിറവി
അഷ്റഫ് കാളത്തോട്
മലയാള സിനിമയുടെ ചരിത്രപുസ്തകത്തിൽ സത്യനും പ്രേംനസീറും അടയാളപ്പെടുത്തിയ വസന്തകാലത്തിന് ശേഷം, അഭിനയത്തിന്റെ വ്യാകരണം മാറ്റിമറിച്ച വിസ്മയമാണ് മമ്മൂട്ടി. 'കളംങ്കാവൽ' എന്ന ചിത്രം തിയേറ്ററുകളിൽ വൻവിജയം നേടുമ്പോൾ, അത് വെറുമൊരു കൊമേഴ്‌സ്യൽ സിനിമയുടെ വിജയമല്ല; മറിച്ച് മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ 'റേഞ്ച്' ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തെളിയിക്കപ്പെടുന്ന നിമിഷമാണ്. വില്ലൻ എന്നാൽ അട്ടഹാസവും കണ്ണുരുട്ടലുമാണെന്ന പഴയകാല സങ്കൽപ്പങ്ങളെ സ്റ്റാൻലി ദാസിലൂടെ മമ്മൂട്ടി ഉടച്ചുവാർക്കുന്നു. അദ്ദേഹത്തിന്റെ മുൻകാല കഥാപാത്രങ്ങളായ ഭാസ്കര പട്ടേലരിലെ വന്യതയോ, മുണ്ടയ്ക്കൽ ശേഖരനിലെ വൈരാഗ്യമോ അല്ല സ്റ്റാൻലിയിൽ നാം കാണുന്നത്. വളരെ നിശബ്ദവും എന്നാൽ ഭയാനകവുമായ ഒരു തരം നിഗൂഢതയാണ് സ്റ്റാൻലിയുടെ സവിശേഷത. ഒരു നോട്ടം കൊണ്ടോ, തോളൊന്ന് ചെരിച്ചോ, ചുണ്ടിലെ നേരിയ ചിരി കൊണ്ടോ മമ്മൂട്ടി ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/19/604529993-2026-01-19-17-49-50.jpg)
അഭിനയ ചക്രവർത്തിയുടെ സ്റ്റാൻലി ദാസ്
എങ്കിലും, ഈ അഭിനയ മികവിനിടയിലും ചില കാസ്റ്റിംഗ് വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 40-45 വയസ്സിൽ ഒരാൾ ചെയ്ത കുറ്റകൃത്യ പരമ്പരയെ ആധാരമാക്കി ഒരു സിനിമ എടുക്കുമ്പോൾ, അതിൽ നായകൻ അഥവാ വില്ലനാവാൻ വൃദ്ധനായ ഒരു സൂപ്പർസ്റ്റാറിനെ കൊണ്ടുവരുന്നത് ഒരുതരം 'മിസ്കാസ്റ്റ്' ആയി അനുഭവപ്പെടുന്നു.
പോലീസ് ഓഫീസർ ആയി വരുന്ന വിനായകൻ സ്റ്റാൻലി ആയും മമ്മൂട്ടി ഓഫീസർ ആയും വന്നിരുന്നെങ്കിൽ എന്ന് കാണികൾ പലപ്പോഴും ആഗ്രഹിച്ചു പോകുന്നു, മിഡിൽ ഏജ് റേഞ്ചിലുള്ളവർ ചെയ്യേണ്ട വേഷം മമ്മൂട്ടി ചെയ്തതിൽ ഒരു ഫ്രഷ്നസ് ഉണ്ടെങ്കിലും, അത് സിനിമയുടെ വിശ്വാസ്യതയെ ഒരല്പം ബാധിക്കുന്നുണ്ട്. വാർദ്ധക്യത്തിൽ ഉള്ള മമ്മൂട്ടി 30-കളിൽ ഉള്ള നായികമാരുമായി സെക്സ് ചെയ്യുന്നത് പലപ്പോഴും വിരസത ഉണ്ടാക്കുന്നു. 'ഒടിയൻ' എന്ന ചിത്രത്തിൽ ബോടോക്സ് അടിച്ച് പ്രായം കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അതേ അസ്വാഭാവികത ഇവിടെയും നിഴലിക്കുന്നു. ഓരോ സ്ത്രീയെ തൊടുമ്പോഴും അനുഭവപ്പെടുന്ന ആ ഒരു അകൽച്ച മമ്മൂട്ടിയിലെ വാർദ്ധക്യത്തിന്റെ പൊരുത്തങ്ങളായിരിക്കാം, അല്ലങ്കിൽ പൊരുത്തക്കേടുകളും.
/filters:format(webp)/kalakaumudi/media/media_files/2026/01/19/604846929-2026-01-19-17-51-01.jpg)
സത്യൻ-നസീർ കാലഘട്ടത്തിലെ നാടകീയതയിൽ നിന്ന് മലയാള സിനിമയെ റിയലിസത്തിലേക്ക്
മമ്മൂട്ടി എന്ന താരത്തിന് വേണ്ടി തിരക്കഥയിൽ വരുത്തുന്ന മാറ്റങ്ങൾ, പ്രത്യേകിച്ച് കഥ ആവശ്യപ്പെടുന്ന ബെഡ്‌റൂം സീനുകളോ ചുംബന രംഗങ്ങളോ ഒഴിവാക്കുന്നത് ഒരു കുറവായി തോന്നാം. ഇന്റിമസി അതിൽ നിന്നും പലപ്പോഴും ചോർന്നു പോകുന്നുണ്ട്, അവസാനം വില്ലനെ വില്ലനായി തന്നെ നിലനിർത്തിയത് ഈ സിനിമയുടെ വലിയൊരു പോസിറ്റീവ് ആണ് ഒടുവിൽ ടിക്ക് തുറക്കുന്നതിലൂടെ പര്യവസാനം ഇതിന്റ സെക്കന്റ് എഡിഷന്റെ സാധ്യതയാണോ തുറക്കുന്നത് എന്ന സംക്ഷയം ബാക്കിയാകുന്നു.
സത്യന്റെ ഗാംഭീര്യവും നസീറിന്റെ ലുക്കും സമന്വയിപ്പിച്ച മമ്മൂട്ടി
/filters:format(webp)/kalakaumudi/media/media_files/2026/01/19/601950108-2026-01-19-17-51-51.jpg)
സത്യൻ-നസീർ കാലഘട്ടത്തിലെ നാടകീയതയിൽ നിന്ന് മലയാള സിനിമയെ റിയലിസത്തിലേക്ക് കൈപിടിച്ചു നടത്തിയ മമ്മൂട്ടി, ഇന്നും ഒരു വിസ്മയമായി തുടരുന്നത് അദ്ദേഹത്തിന്റെ 'സ്റ്റുഡന്റ് മൈൻഡ്സെറ്റ്' കൊണ്ടാണ്. 80-കളിൽ 'യവനിക'യിലൂടെയും 'തനിയാവർത്തന'ത്തിലൂടെയും താൻ ആരാണെന്ന് തെളിയിച്ച അദ്ദേഹം, 2020-കളിൽ ഫഹദ് ഫാസിൽ അടക്കമുള്ള പുതിയ തലമുറയ്ക്ക് വലിയൊരു വെല്ലുവിളിയായി തുടരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/19/607165863-2026-01-19-17-51-27.jpg)
കടുത്ത മത്സരം നൽകാൻ സ്റ്റാൻലി ദാസിലൂടെ മമ്മൂട്ടിക്ക് സാധിക്കുന്നു.
ഒരു കഥാപാത്രത്തിന് വേണ്ടി ശബ്ദത്തിൽ എത്രത്തോളം മാറ്റം വരുത്താമെന്ന് മമ്മൂട്ടിയോളം തെളിയിച്ച മറ്റൊരു നടനില്ല. രാജമാണിക്യത്തിലെ തിരുവനന്തപുരം ഭാഷയോ, പ്രാഞ്ചിയേട്ടനിലെ തൃശൂർ സ്ലാംഗോ അല്ല സ്റ്റാൻലി ദാസിനുള്ളത്. തന്റെ എഴുപതുകളിലും ശരീരത്തെയും ശബ്ദത്തെയും ഇത്രത്തോളം ഫ്ലെക്സിബിൾ ആയി കൊണ്ടുനടക്കാൻ സാധിക്കുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്.
ചുരുക്കത്തിൽ, 'കളംങ്കാവൽ' മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ മനോഹരമായ ഒരു നാഴികക്കല്ലാണ്. സ്റ്റാൻലി ദാസ് എന്ന വില്ലൻ, വെറുപ്പിനേക്കാളുപരി ഒരു കലാകാരന്റെ വൈദഗ്ധ്യത്തോടുള്ള ആരാധനയാണ് പ്രേക്ഷകരിൽ നിറയ്ക്കുന്നത്. തലമുറകൾ മാറാം, സിനിമയുടെ രീതികൾ മാറാം, പക്ഷേ മമ്മൂട്ടി എന്ന അത്ഭുതം ഇനിയും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
