അബുദബി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും

രണ്ടു ദിവസം അദ്ദേഹം ഇന്ത്യയിലുണ്ടാകും. ന്യൂഡല്‍ഹിയിലെത്തുന്ന അദ്ദേഹം സന്ദര്‍ശന വേളയില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.

author-image
Prana
New Update
abudabi crown prince
Listen to this article
0.75x1x1.5x
00:00/ 00:00

അബുദബി കിരീടാവകാശി ഷൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇന്ന് രാത്രി ഇന്ത്യയിലെത്തും. രണ്ടു ദിവസം അദ്ദേഹം ഇന്ത്യയിലുണ്ടാകും. ന്യൂഡല്‍ഹിയിലെത്തുന്ന അദ്ദേഹം സന്ദര്‍ശന വേളയില്‍, ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര പ്രയോജനത്തിനായി പ്രധാന സാമ്പത്തിക മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, യു എ ഇയിലെ പ്രമുഖ സാമ്പത്തിക പങ്കാളികള്‍ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ശൈഖ് ഖാലിദിനെ അനുഗമിക്കും.
യു എ ഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

abudhabi leader modi