/kalakaumudi/media/media_files/2025/08/19/fl-2025-08-19-12-02-48.jpg)
മിയാമി: ഫ്‌ളോറിഡയില്‍ അപകടകരമായ രീതിയില്‍ യു ടേണ്‍ എടുത്ത ട്രക്ക് ഇടിച്ച് മിനി വാനില്‍ സഞ്ചരിച്ച മൂന്ന് പേര്‍ മരിച്ചു. ട്രക്ക് ഡ്രൈവര്‍ ആയ ഇന്ത്യക്കാരന്‍ നാടുകടത്തല്‍ ഭീഷണിയില്‍.
2018 മുതല്‍ യുഎസില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യന്‍ പൗരനായ ഹര്‍ജിന്ദര്‍ സിങ് ഓടിച്ച ട്രക്ക് ആണ് അപകടമുണ്ടാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ഫ്‌ലോറിഡ ടേണ്‍പൈക്കില്‍ വെച്ച് ട്രക്ക് ഡ്രൈവര്‍ അപകടകരമായ രീതിയില്‍ യു ടേണ്‍ എടുത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഫ്‌ലോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിങ്ങിനെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. അനധികൃത താമസക്കാരന്‍ ആയതിനാല്‍ ഇമിഗ്രേഷന്‍ നിയമലംഘന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് പ്രകാരം ഇയാളെ നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അനധികൃത താമസത്തെ തുടര്‍ന്ന് അറസ്റ്റിലായ സിങ്ങ് 2019 ജനുവരിയില്‍ 5,000 യുഎസ് ഡോളറിന്റെ ഇമിഗ്രേഷന്‍ ബോണ്ട് നല്‍കി പുറത്തിറങ്ങിയെങ്കിലും ഇമിഗ്രേഷന്‍ നടപടികള്‍ നേരിട്ടിരുന്നു. ഇതിനിടെ കലിഫോര്‍ണിയയില്‍ നിന്ന് ഇയാള്‍ കൊമേഴ്സ്യല്‍ ഡ്രൈവിങ് ലൈസന്‍സ് നേടുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഈ സംഭവം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.