/kalakaumudi/media/media_files/2025/08/22/earth-2025-08-22-09-46-39.jpg)
വാഷിങ്ടണ്‍: ചുഴലിക്കാറ്റിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും പിന്നാലെ അമേരിക്കയില്‍ വന്‍ ഭൂകമ്പം.
ഇന്ന് രാവിലെ തെക്കേ അമേരിക്കയെ പിടിച്ചുകുലുക്കിയ ഭൂകമ്പം ആദ്യം 8.0 തീവ്രതയിലാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇതിന്റെ തീവ്രത 7.5 ആയി കുറഞ്ഞു.
തെക്കേ അമേരിക്കയുടെയും അന്റാര്‍ട്ടിക്കയുടെയും ഇടയിലുള്ള ഡ്രേക്ക് പാസേജ് എന്ന ജലാശയത്തെ ഈ ഭൂകമ്പം പിടിച്ചുകുലുക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സമയം രാവിലെ 7.46-ന് ആയിരുന്നു ഈ സംഭവം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി സാധ്യത വിലയിരുത്തിയെങ്കിലും, ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
തെക്കേ അമേരിക്കന്‍ ഭൂകമ്പത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്തോനേഷ്യയില്‍ മറ്റൊരു ഭൂകമ്പം ഉണ്ടായത്. ഓഗസ്റ്റ് 17-ന് ഇന്തോനേഷ്യയുടെ കിഴക്കന്‍ ഭാഗത്ത് കടലിനടിയിലുണ്ടായ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മധ്യ സുലവേസി പ്രവിശ്യയിലെ പോസോ ജില്ലയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനെ തുടര്‍ന്ന് 15-ലധികം തുടര്‍ചലനങ്ങളും ഉണ്ടായി. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഒരു പള്ളിയിലെ ആരാധനയില്‍ പങ്കെടുത്തവരായിരുന്നു. അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.