/kalakaumudi/media/media_files/2025/09/07/pak-2025-09-07-16-04-14.jpg)
ലഹോര്‍: പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കൗസര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരം നടക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഭവം ഭീകരാക്രമണമാണെന്ന് പാക്കിസ്ഥാന്‍ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയില്‍ പാക്കിസ്ഥാന്റെ സൈനിക നടപടി തുടരുകയാണ്. കഴിഞ്ഞ മാസം പ്രവിശ്യയില്‍ ഓപറേഷന്‍ സര്‍ബകാഫ് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനു മറുപടിയായി ഭീകരര്‍ പൊലീസ് വാഹനം ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.