ലണ്ടനില്‍ ട്രെയിനില്‍ കത്തിക്കുത്ത്: നിരവധി പേര്‍ക്ക് പരിക്ക്

ആശങ്കാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു

author-image
Biju
New Update
lendon

ലണ്ടന്‍: കേംബ്രിഡ്ജ്‌ഷെയറില്‍ ട്രെയിനിലുണ്ടായ കത്തിക്കുത്തില്‍ ഒട്ടേറെപ്പേര്‍ക്ക്  പരുക്കേറ്റു. 9 പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ അറസ്റ്റു ചെയ്തു. ട്രെയിന്‍ ഹണ്ടിങ്ടന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

'അക്രമികളുടെ കയ്യില്‍ കത്തിയുണ്ട്' എന്നു പറഞ്ഞുകൊണ്ട് രക്തം പുരണ്ട കയ്യുമായി ഒരാള്‍ വണ്ടിയില്‍ നിന്നു താഴേയ്ക്ക് വീഴുന്നത് കണ്ടതായി ഒരു ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞു. ആശങ്കാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

ട്രെയിനിലുണ്ടായിരുന്നവരെ ബസ്സുകളില്‍ സ്റ്റേഷനില്‍നിന്ന് നീക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. രക്തത്തില്‍ കുളിച്ച് നിരവധിപേര്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടുന്നതു കണ്ടതായി മറ്റൊരു ദൃക്‌സാക്ഷി ബിബിസിയോട് പറഞ്ഞു. ഡോണ്‍ കാസ്റ്ററില്‍നിന്ന് കിങ്‌സ് ക്രോസിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.