/kalakaumudi/media/media_files/2025/08/13/baps-2025-08-13-22-02-43.jpg)
ന്യൂയോര്‍ക്ക് : യുഎസിലെ ബാപ്‌സ് സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടെത്തി. ഇന്ത്യാനയിലെ ഗ്രീന്‍വുഡ് നഗരത്തിലെ ബാപ്‌സ് സ്വാമിനാരായണ ക്ഷേത്രമാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പതിച്ചിരിക്കുന്നത്.
യുഎസിലെ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചുള്ള ഭീഷണി സന്ദേശങ്ങളാണ് ക്ഷേത്ര ചുവരില്‍ കോറിയിട്ടിരിക്കുന്നത്. യുഎസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കുമെതിരായ മുദ്രാവാക്യങ്ങള്‍ ആണ് ഇന്ന് കണ്ടെത്തിയത്. ഖാലിസ്ഥാന്‍ ഭീകരരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നത് ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദികള്‍ എല്ലായിപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് എന്നാണ് അന്വേഷണത്തില്‍ വെളിപ്പെടുന്നത്.
യുഎസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ തവണയാണ് ഒരു ഹിന്ദു ക്ഷേത്രം ഇതേ രീതിയില്‍ ആക്രമിക്കപ്പെടുന്നത്. ഹിന്ദു ക്ഷേത്രം ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപലപിച്ചു. ഷിക്കാഗോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ക്ഷേത്രത്തിലെ നാശനഷ്ടങ്ങളെ അപലപിക്കുകയും, ഈ വിഷയം അധികാരികളോട് ഉന്നയിച്ചിട്ടുണ്ടെന്നും, വേഗത്തിലുള്ള നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
